Latest NewsNewsIndia

സ്വര്‍ണ്ണത്തിന്റെ വില കുതിക്കുന്നു

ഡല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുതിക്കുന്നു. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ വെബ്‌സൈറ്റ് അനുസരിച്ച്, സ്വര്‍ണ്ണത്തിന് ഈ ആഴ്ച 10 ഗ്രാമിന് 388 രൂപ വര്‍ദ്ധിച്ച് 46,980 രൂപയായി. ഈ ആഴ്ച ആദ്യം ഇത് 46,592 രൂപയായിരുന്നു.

Read Also : ശ്രീരാമകൃഷ്ണനെ നേരിട്ടറിയാം, ക്ഷണിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്: മുഖ്യമന്ത്രിയെയും വിളിക്കാമെന്ന് സന്ദീപ് നായര്‍

ബുള്ളിയന്‍ വിപണിയില്‍ വെള്ളിക്ക് 469 രൂപ വിലകൂടി, കിലോയ്ക്ക് 61,080 രൂപയിലെത്തി. ഈ ആഴ്ച ആദ്യം ഇത് കിലോയ്ക്ക് 60,611 രൂപയായിരുന്നു. ഉത്സവ സീസണോടനുബന്ധിച്ച് സ്വര്‍ണ്ണത്തിന് ഡിമാന്റ് കൂടുകയാണ്. സെപ്റ്റംബറില്‍ 91 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തു. ഇത് 2020 സെപ്റ്റംബറില്‍ ഉള്ളതിനേക്കാള്‍ 658 % കൂടുതലാണ്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സ്വര്‍ണ്ണ വിലയില്‍ 20% കുറവാണ് അനുഭവപ്പെട്ടത്. 2020 സെപ്റ്റംബറില്‍ 12 ടണ്‍ സ്വര്‍ണ്ണം മാത്രമാണ് ഇറക്കുമതി ചെയ്തതെങ്കില്‍ 2021 സെപ്റ്റംബറില്‍ സ്വര്‍ണ്ണ ഇറക്കുമതി 91 ടണ്ണായി ഉയര്‍ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button