Latest NewsNewsInternational

ഭീകരരുടെ ഏത് ആക്രമണങ്ങളും നേരിടാൻ താലിബാന് സാധിക്കും: അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് സുഹൈൽ ഷഹീൻ

കബൂൾ : അഫ്ഗാനിസ്താനിലെ ഭീകരരെ നിലയ്‌ക്കുനിർത്താനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് താലിബാൻ. ഇതിന് തങ്ങൾക്ക് ഒരു വിദേശ ശക്തികളുടെ സഹായം ആവശ്യമില്ലെന്നും താലിബാൻ പറഞ്ഞു. അഫ്ഗാൻ കേന്ദ്രീകരിക്കുന്ന ഐ.എസും അൽഖ്വയ്ദയ്‌ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിനെതിരെയാണ് താലിബാന്റെ പ്രസ്താവന.

‘അഫ്ഗാനിലെ ദായേഷ് സംഘത്തെ നിയന്ത്രിക്കാൻ തങ്ങൾക്ക് കരുത്തുണ്ട്. ഭീകരരെ നിലയ്‌ക്ക് നിർത്താൻ അമേരിക്കയുടെ സഹായം ആവശ്യമില്ല’- താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.

Read Also  :  താലിബാന്‍ ഭീകരരുടെ ലക്ഷ്യം ഇന്ത്യ: കാശ്മീരിലേക്ക് നുഴഞ്ഞുകയറാനാണ് ശ്രമം, അതിര്‍ത്തിയില്‍ സൈന്യം സജ്ജമെന്ന് നരവനെ

ഭരണകാര്യത്തിലോ പ്രതിരോധ കാര്യത്തിലോ അമേരിക്കയുമായി ഉടൻ ഒരു പങ്കാളിത്തമോ സഹകരണമോ തീരുമാനിച്ചിട്ടില്ല. എന്നാൽ അഫ്ഗാനിലെ ഭീകരരുടെ എല്ലാത്തരം ആക്രമണങ്ങളും നേരിടാൻ താലിബാന് സാധിക്കുമെന്നാണ് ഭരണകൂടം ആവർത്തിക്കുന്നത്. സമീപ കാലത്ത് നിരവധി പേർകൊ ല്ലപ്പെട്ട എല്ലാ ബോംബാക്രമണങ്ങളുടേയും ഉത്തരവാദിത്തം ഐ.എസ്.ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button