Kallanum Bhagavathiyum
Latest NewsKeralaNewsIndia

സിദ്ധിഖ് കാപ്പനെ ഉടൻ ജയിൽ മോചിതനാക്കണമെന്ന് രാഹുൽ ഈശ്വർ: ശുദ്ധ തെമ്മാടിത്തരമെന്ന് അഭിഭാഷകൻ കൃഷ്ണരാജ്

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ മഥുര ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉടൻ തന്നെ ജയിൽ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ രാഹുൽ ഈശ്വറിനെ പരിഹസിച്ച് അഭിഭാഷകൻ കൃഷ്ണ രാജ്. സിദ്ധിഖ് കാപ്പനും കുടുംബത്തിനും ഉടൻ തന്നെ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു രാഹുൽ ഈശ്വർ തന്റെ ട്വിറ്ററിൽ കുറിച്ചത്. ഇതിനെതിരെയാണ് കൃഷ്ണരാജ് രംഗത്ത് വന്നത്. അപലപനീയവും നിരുത്തരവാദപരവുമായ പ്രസ്താവനയായിട്ടേ ഇതിനെ കാണാൻ സാധിക്കുകയുള്ളുവെന്ന് വ്യക്തമാക്കിയ കൃഷ്ണരാജ്, രാഹുൽ ഈശ്വറിന്റെ പ്രസ്താവന തികച്ചും അപകടകരവും ഗുരുതരമായ കോടതിയലക്ഷ്യവും ആണെന്നും ഓർമിപ്പിച്ചു. ശുദ്ധ തെമ്മാടിത്തരമാണ് രാഹുൽ ഈശ്വർ ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു.

‘സിദ്ധിഖ് കാപ്പനും മകൾക്കും കുടുംബത്തിനും വേഗത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു കുറ്റകൃത്യത്തിന്‌ ഒരു ഇന്ത്യക്കാരൻ ഒരു വർഷം ജയിലിൽ കഷ്ടപ്പെടുന്നത് കാണുമ്പോൾ സങ്കടമുണ്ട്. ബ്രാഹ്മിൻ, സവർണ്ണ ജഡ്ജിമാർ ജയിലിൽ കിടക്കുന്ന മുസ്ലീം പത്രപ്രവർത്തകനോട് കരുണ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, ഇങ്ങനെയായിരുന്നു രാഹുൽ ഈശ്വർ ട്വീറ്റ് ചെയ്തത്.

കൃഷ്ണ രാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

രാഹുൽ ഈശ്വറിന് ഒരു തുറന്ന കത്ത്. ‘പ്രിയ’ രാഹുൽ ഈശ്വർ എന്ന് അങ്ങയെ അഭിസംബോധന ചെയ്യണം എന്നാണ് വിചാരിച്ചത്. പക്ഷേ അത് ഞാൻ എന്നോട് ചെയ്യുന്ന ഒരു തെമ്മാടിത്തരം ആയിരിക്കും എന്നതിനാൽ “മിസ്റ്റർ” രാഹുൽ ഈശ്വർ എന്നാക്കുന്നു. ശബരിമല വിഷയം മുതലാണ് അങ്ങു എന്റെ ശ്രദ്ധയിൽ പെട്ടത്. അതിന് ശേഷം ജയിലിലും അതിന്റെ ഭാഗമായി കോടതിയിലും മെഡിക്കൽ കോളേജിലും അങ്ങു നടത്തിയ ചില പ്രകടനങ്ങൾ പലരേ പോലെ തന്നെ എന്നിലും ചില സംശയങ്ങൾ ഉണർത്തിയെങ്കിലും ഹൈന്ദവ സമാജത്തിന്റെ വിശാലമായ താൽപ്പര്യം കണക്കിലെടുത്ത് ഞാൻ അത് അവഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങയുടെ ശബരിമല വിഷയത്തിലെ നിയമ/ സാമൂഹിക മാധ്യമ പോരാട്ടങ്ങളിൽ അങ്ങേക്ക് വൻ തുകകൾ തന്ന് സഹായിച്ച വിദേശ രാജ്യങ്ങളിലെ ഹിന്ദു സമൂഹം പല അഹിതങ്ങളായ കാര്യങ്ങൾ എന്നോട് പറഞ്ഞെങ്കിലും അതും ഞാൻ അവഗണിക്കുകയായിരുന്നു.

Also Read:ഭീകരരുടെ ഏത് ആക്രമണങ്ങളും നേരിടാൻ താലിബാന് സാധിക്കും: അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് സുഹൈൽ ഷഹീൻ

അതിന് ശേഷം പല വിഷയങ്ങളിലും അങ്ങു ഹൈന്ദവ സമാജത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെട്ടു കണ്ടപ്പോഴും ഇസ്ലാമിക മൗലിക/ തീവ്രവാദികളുമായി അടുപ്പം പുലർത്തി കണ്ടപ്പോഴും പ്രതികരിക്കേണ്ട എന്നായിരുന്നു എന്റെ തീരുമാനം.
പക്ഷേ ഒരു സമ്പൂർണ്ണ ജിഹാദിയായ സിദ്ദിഖ് കാപ്പന് വേണ്ടി ഇന്ന് കേണു കരഞ്ഞു കൊണ്ട് ഉള്ള അങ്ങയുടെ ഒരു ട്വീറ്റ് കണ്ടപ്പോൾ പ്രതികരിക്കാതെ ഇരിക്കുന്നത് ഹൈന്ദവരോട് പ്രത്യേകിച്ചു താഴമൺ തന്ത്രി കുടുംബത്തോട് ചെയ്യുന്ന ഒരു വലിയ അപരാധം ആണെന്ന് തോന്നിയത് കൊണ്ടാണ് ഈ തുറന്ന കത്ത്. നമ്മൾ ഒന്നോ രണ്ടോ തവണ നേരിട്ടും അതുപോലെ ഫോണിലും സംസാരിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ അങ്ങയോട് നേരിട്ട് സംസാരിക്കുന്നത് എന്റെ നിലവരത്തിന് ചേർന്നതല്ല എന്നത് കൊണ്ടും ഹൈന്ദവർ ഒന്നടങ്കം ഇത് അറിയണം എന്നത് കൊണ്ടുമാണ് ഈ തുറന്ന കത്ത്. ഇനി കാര്യത്തിലേക്ക് കടക്കാം.

സിദ്ദിഖ് കാപ്പൻ UAPA ചാർത്തപ്പെട്ടു അകത്തു കിടക്കുന്ന ഒരു ജിഹാദിയാണ് എന്ന് അങ്ങേക്ക് അറിവുള്ളതാണല്ലോ. ആയിരക്കണക്കിന് പേജ് വരുന്ന രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ അതി ഗൗരവമായ കുറ്റങ്ങൾ ചാർത്തിയ കുറ്റപത്രമാണ് ആ ജിഹാദിക്ക് എതിരെ പോലീസ് സമർപ്പിച്ചത് എന്നും രാജ്യത്തെ എല്ലാവർക്കും അറിയാം. കാപ്പൻ എന്ന ജിഹാദിയെ മോചിപ്പിക്കാൻ KUWJ എന്ന സംഘടനയും കൂട്ടാളികളും സുപ്രീം കോടതി മുതൽ ഹൈക്കോടതി മുതൽ സെഷൻസ് കോടതി മുതൽ മജിസ്‌ട്രേറ്റ് കോടതി വരെ കഴിഞ്ഞ ഒരു വർഷമായി തലകുത്തി മറിഞ്ഞിട്ടും നടക്കാതെ പോയത് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ അടങ്ങിയ കാര്യങ്ങളുടെ ഗൗരവ സ്വഭാവം കൊണ്ടാണ് എന്ന് അങ്ങേക്ക് അറിയാത്തതല്ല. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും ഇന്ന് അങ്ങയുടെ ട്വീറ്റിൽ പ്രതിപാദിക്കുന്ന കാര്യത്തെ ഒറ്റ വാക്കിൽ പറഞ്ഞാൽ “തെമ്മാടിത്തരം” എന്നു മാത്രമേ ഏറ്റവും സഭ്യമായ ഭാഷയിൽ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ. നീതിന്യായ കോടതികളിലെ “സവർണ്ണ/ ബ്രാഹ്മണ” ജഡ്ജിമാർ സാധു “മുസ്ലിം” ആയ സിദ്ദിഖ് കാപ്പനോട് കരുണ കാട്ടണം എന്നുള്ള അങ്ങയുടെ അഭ്യർത്ഥന സാധാരണ ഗതിയിൽ പിതൃ ശൂന്യർ നടത്തുന്ന ഒരു ഏർപ്പാട് ആയിപ്പോയി എന്ന് പറയാതെ വയ്യ. കഴിഞ്ഞ 32 വർഷങ്ങൾ ആയി എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ ജഡ്ജിമാരുടെയും കക്ഷികളുടെയും ജാതിയും മതവും രാഷ്ട്രീയവും നോക്കി പ്രവർത്തുക്കുന്ന ഒരു സമ്പ്രദായം അല്ല എന്ന് അങ്ങയെ ഓർമ്മിപ്പിക്കുന്നു.

Also Read:കൊ​ടി സു​നി​യെ ഉ​പയോ​ഗി​ച്ച്‌ ത​ന്നെ​ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭർത്താവ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി യുവതി

അങ്ങയുടെ അപലപനീയവും നിരുത്തരവാദപരവുമായ ഈ പ്രസ്താവന തികച്ചും അപകടകരവും ഗുരുതരമായ കോടതിയലക്ഷ്യവും ആണെന്ന് ഈ തരുണത്തിൽ ഞാൻ അങ്ങയെ ഓർമ്മപ്പെടുത്തുന്നു. ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ നിലനിൽപ്പിന് വേണ്ടി ഏതറ്റം വരെയും പോരാടുക എന്നുള്ളത് ഒരു പൗരൻ എന്നതിനെക്കാൾ ഉപരി ഒരു അഭിഭാഷകൻ എന്ന നിലയിൽ എന്റെ കർത്തവ്യം ആണെന്ന് ഞാൻ മനസ്സിലാക്കുന്നു. ആയതിനാൽ ഈ വിഷയത്തിൽ കേസ് ഫയൽ ചെയ്യാൻ താത്പര്യപ്പെടുന്ന ആരെങ്കിലും മുന്നോട്ട് വന്നാൽ തീർച്ചയായും താങ്കൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ ഞാൻ ബാധ്യസ്ഥനാവും എന്നും അങ്ങയെ അറിയിച്ചു കൊള്ളുന്നു. അങ്ങയുടെ പിതാവ് ആറ്റിങ്ങൽ തോട്ടക്കാട്ട് പെരിയമന വാധ്യാർ മഠത്തിലെ അംഗം ആയതിനാൽ അങ്ങു താഴമൺ തന്ത്രി കുടുംബാംഗം അല്ലെങ്കിലും പൊതു സമൂഹ മധ്യേ അങ്ങയെ തന്ത്രി കുടുംബത്തിന്റെ ഭാഗമായാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. അത് ഇന്നേ തീയതി വരെ അങ്ങു നിഷേധിച്ചു കണ്ടിട്ടില്ല. ആയതിനാൽ അങ്ങേക്ക് ജിഹാദികളോടുള്ള വിധേയത്വവും അടിമത്വവും ഹൈന്ദവ സമാജത്തിനും വിശേഷിച്ചു തന്ത്രി കുടുംബത്തിനും ഒരു തീരാ കളങ്കം ആയി മാറി എന്നുള്ള സത്യം അങ്ങു തിരിച്ചറിയണം. ആയതിനാൽ അങ്ങു ദയവായി ഹിന്ദു മതം ഉപേക്ഷിച്ചു ഇസ്ലാം സ്വീകരിച്ചു ഒരു ഉത്തമ ഇസ്ലാമായി ശിഷ്ടകാലം ജീവിക്കാൻ തീരുമാനിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. എന്ന് നക്കാപ്പിച്ചക്ക് വേണ്ടി സ്വാഭിമാനം പണയം വെക്കാത്ത ഒരു ഹിന്ദു.

shortlink

Related Articles

Post Your Comments


Back to top button