KeralaLatest News

‘മറ്റാര് ചെയ്താലും വാർത്ത വായ്‌പ്പാതട്ടിപ്പ് , ഇടി മുഹമ്മദ് ബഷീറിന്റെ മകന്റേത് വായ്‌പ്പാ തിരിച്ചടവ് മുടങ്ങി എന്നും’

വിജയ്‌ മല്ല്യയുടെ വായ്പ കേന്ദ്ര സർക്കാർ എഴുത്തള്ളി എന്ന് എട്ടു കോളം വാർത്ത സൃഷ്ട്ടിച്ച മനോരമ വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടെത്തി എന്ന് അകത്തെ ഏതെങ്കിലും പേജിൽ ഒറ്റക്കോളാം വാർത്തയായും നൽകും

തിരുവനന്തപുരം: വീണ്ടും മനോരമയുടെ വ്യാജവാർത്തകൾക്കെതിരെയും ഇരട്ടത്താപ്പിനെതിരെയും ആഞ്ഞടിച്ച് ജിതിൻ ജേക്കബ്. വായ്‌പ്പാ തട്ടിപ്പ് കേസിൽ പ്രതിയായ മുസ്ളീം ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിന്റെ മകന്റെ ന്യൂസ് വളരെ അനുകൂലമാക്കി ഇട്ടതിനെതിരെയാണ് ജിതിന്റെ പോസ്റ്റ്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

മനോരമ എന്ന മഞ്ഞപത്രത്തിന്റെ പുഴുത്ത് നാറിയ മാധ്യമ പ്രവർത്തനത്തിന്റെ മറ്റൊരു ഉദാഹരണം ആണ് ‘ഇ ടി മുഹമ്മദ്‌ ബഷീർ എം പിയുടെ മകന്റെ വായ്പ തിരിച്ചടവ് മുടങ്ങി: സ്വത്ത് കണ്ടെത്താൻ കോടതി ഉത്തരവ്’ എന്ന വാർത്ത..
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ഇന്ത്യയിലെ മറ്റ് ഏത് സ്ഥാപനത്തിന്റെയും ബാങ്ക് വായ്പ മുടങ്ങി അത് കേസാകുക ആണെങ്കിലും മനോരമ റിപ്പോർട്ട്‌ ചെയ്യുക ‘ വായ്പ തട്ടിപ്പ്’ എന്നായിരിക്കും. വിജയ്‌ മല്ല്യയുടെ കേസ് ഉദാഹരണം. പക്ഷെ മുസ്ലിം ലീഗ് നേതാവിന്റെ മകന്റെ വായ്പ മുടങ്ങി അത് കേസായപ്പോൾ അത് മനോരമക്ക് വായ്പ തട്ടിപ്പ് അല്ല!

വായ്പ തിരിച്ചടവ് മുടങ്ങിയാൽ അത് കേസാകും. തിരിച്ചടവ് മുടങ്ങാൻ പല കാരണങ്ങൾ ഉണ്ട്. മനഃപൂർവം തിരിച്ചടയ്ക്കാത്ത കേസുകൾ മുതൽ സർക്കാർ പോളിസി മാറ്റം, കോടതി ഉത്തരവ്, കോവിഡ് പോലുള്ള പ്രശ്നങ്ങൾ, ബിസിനസ്‌ പൊളിയൽ അങ്ങനെ പലതും.
ഒരു ഉദ്ദാഹരണം പറയാം. ഗോവയിലെ മൈനിങ് സുപ്രീം കോടതി നിരോധിച്ചപ്പോൾ ഒരു ദേശസാൽകൃത ബാങ്കിന്റെ 12000 കോടി രൂപയാണ് കിട്ടാക്കടം ആയി മാറിയത്. മൈനിങ് പ്രവർത്തനങ്ങൾക്കായി വായ്പ എടുത്തവരുടെ കുറ്റമാണോ അത്?

വിജയ്‌ മല്ല്യയുടെ വായ്പ കേന്ദ്ര സർക്കാർ എഴുത്തള്ളി എന്ന് പറഞ്ഞ് എട്ടു കോളം വാർത്ത സൃഷ്ട്ടിച്ച മാധ്യമമാണ് മനോരമ. അതെ മനോരമയാണ് വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടെത്തി എന്ന് അകത്തെ ഏതെങ്കിലും പേജിൽ അപ്രധാനമായി ഒറ്റക്കോളാം വാർത്തയായും നൽകുന്നത്!

മനോരമ പോലെ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ വിശ്വസിക്കുന്ന മലയാളിയുടെ ഗതികേട് ലോകത്ത് വേറൊരു സമൂഹത്തിനും ഉണ്ടാകില്ല..
എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, മനോരമ പത്രം വീട്ടിൽ വീണാൽ എല്ലാം പോയില്ലേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button