KeralaLatest NewsNews

‘അധ്യാപകന് വിഷം തുപ്പാന്‍ കോളാമ്പി അയച്ച നമ്മുടെ കുട്ടികളാണ് ഹീറോസ്’: മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തിനെതിരെ കെ. സുധാകരന്‍

മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്ഥിരമായി മോശം പരാമര്‍ശങ്ങള്‍ നടത്തുന്ന അധ്യാപകനെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സുധാകരന്‍ പറഞ്ഞു

കൊച്ചി : ഡൽഹി യൂണിവേഴ്‌സിറ്റി അധ്യാപകന്റെ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഒരു അധ്യാപകന്റെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുചിതമായ പരാമര്‍ശമാണ് അയാള്‍ നടത്തിയത്. ഇതിനു മുമ്പും മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ  ഇതേ അധ്യാപകന്‍ ഇത്തരം  പരാമര്‍ശങ്ങള്‍ നടത്തിയെന്നതും ഇപ്പോഴും ആ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുള്ളതും അതീവ ഗൗരവകരമായ കാര്യമാണ് എന്നും സുധാകരന്‍ പറഞ്ഞു. എന്‍എസ് യുഐ നേതാക്കളെ സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

Read Also  :  എയർ ഇന്ത്യ ടാറ്റക്ക് കൈമാറിയത് മികച്ച തീരുമാനം: നഷ്ടത്തിൽ ഉളള പൊതുമേഖല സ്ഥാപനങ്ങൾ കൈമാറുന്നത് നല്ലതെന്ന് ഒമർ ലുലു

കുറിപ്പിന്റെ പൂർണരൂപം :

ഡൽഹി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകൻ്റെ വിഷലിപ്തമായ “മാർക്ക് ജിഹാദ് ” പരാമർശത്തിൽ ശക്തമായി പ്രതിഷേധിച്ച NSUI ൻ്റെ മലയാളി വിദ്യാർത്ഥികളുമായി പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ, യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി.വി.ശ്രീനിവാസ് ,AICC ജന.സെക്രട്ടറി കൃഷ്ണ അല്ലവരു തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കൂടിക്കാഴ്ച നടത്തി. ഒരദ്ധ്യാപകൻ്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അനുചിതമായ പരാമർശമാണ് അയാൾ നടത്തിയത്. ഇതേ അദ്ധ്യാപകൻ ഇതിനു മുമ്പും മലയാളി വിദ്യാർത്ഥികൾക്കെതിരെ വിഭാഗീയ പരാമർശങ്ങൾ നടത്തിയെന്നതും ഇപ്പോഴും ആ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നുള്ളതും അതീവ ഗൗരവകരമായ കാര്യമാണ്.

തരിമ്പും ഭയമില്ലാതെ കോളേജിൻ്റെ മുന്നിൽ ശക്തമായി പ്രതിഷേധിക്കുകയും “നിങ്ങൾ വിഷം വിദ്യാർത്ഥികൾക്കിടയിൽ തുപ്പണ്ട, നിങ്ങളുടെ വിഷം ഇതിൽ തുപ്പിക്കോളൂ” എന്ന കുറിപ്പും ചേർത്ത് അദ്ധ്യാപകന് “കോളാമ്പി ” അയച്ചുകൊടുക്കുകയും ചെയ്ത ഈ കുട്ടികൾ നമ്മുടെ നാടിൻ്റെ അഭിമാനമാണ്.ഈ വിഷയമടക്കം ഡൽഹി യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർത്ഥികൾ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

Read Also  :   ഭീകരരുടെ ഏത് ആക്രമണങ്ങളും നേരിടാൻ താലിബാന് സാധിക്കും: അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് സുഹൈൽ ഷഹീൻ

മലയാളി വിദ്യാർത്ഥികൾക്കെതിരെ സ്ഥിരമായി മോശം പരാമർശങ്ങൾ നടത്തുന്ന അദ്ധ്യാപകനെതിരെ നടപടി എടുക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം. സർക്കാർ നടപടി ഉടനുണ്ടായില്ലെങ്കിലും നമ്മുടെ കുട്ടികളുടെ സംരക്ഷണമുറപ്പ് വരുത്താനും അദ്ധ്യാപകനെതിരെ ഉചിത നടപടികൾ എടുപ്പിക്കാനും KPCC പ്രസിഡൻ്റ് എന്ന നിലയിൽ കൂടെയുണ്ടാകും. മുന്നോട്ടുള്ള പ്രതിഷേധങ്ങളിലും ഡൽഹി യൂണിവേഴ്സിറ്റിയിലെ മറ്റാവശ്യങ്ങളിലും വിദ്യാർത്ഥികൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പു വരുത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button