Latest NewsNewsIndia

ആര്യന്റെ അറസ്‌റ്റോടെ വീടിന് പുറത്തിറങ്ങാതെ കിംഗ് ഖാന്‍

 

മുംബൈ: ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മകന്‍ ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തതോടെ വീടിന് പുറത്തിറങ്ങാതെ കിംഗ് ഖാനും കുടുംബവും. മാദ്ധ്യമങ്ങളില്‍ നിന്നും തികച്ചും അകലം പാലിച്ചിരിക്കുകയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും. ആര്യന്‍ അറസ്റ്റിലായതോടെ അമിത ദേഷ്യത്തിലാണ് താരമെന്നും ഷാരൂഖിന്റെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : എന്‍സിബി ഉദ്യോഗസ്ഥനും ബിജെപിയും തമ്മിൽ ബന്ധമെന്ന് ആരോപണം: നവാബ് മാലിക്കിനെതിരെ മാനനഷ്ട കേസുമായി ബിജെപി നേതാവ്

അദേഹത്തിന് ഉറക്കമില്ലാതായി, ഭക്ഷണം കഴിക്കാനും മടി. ഷാരൂഖ് നിസ്സഹായനായ പിതാവിനെപ്പോലെ ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് നടുക്കടലിലെ ആഢംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. മുംബൈ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ആര്യനെ ആര്‍തര്‍ റോഡ് ജയിലിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച സെഷന്‍സ് കോടതി മുമ്പാകെ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതു വരെ ആര്യന് ജയിലില്‍ തന്നെ കഴിയേണ്ടിവരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button