USALatest NewsNewsInternational

കോവിഡ് വാക്സിൻ നൽകി ആളെ കൊല്ലുന്നു: സംശയത്തിന്റെ പേരിൽ യുവാവ് സഹോദരനെയും ഭാര്യയെയും വെടിവെച്ച് കൊന്നു

മേരിലാന്‍ഡ്: കോവിഡ് വാക്സിന്‍ നല്‍കി ആളെ കൊല്ലുന്നു എന്ന് സംശയത്തെ തുടർന്ന് യുവാവ് സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തി. മേരിലാന്‍ഡിലുള്ള ജെഫ്രി ബേൺഹാം എന്നയാളാണ് കുടുംബ സുഹൃത്തിനെ കുത്തിക്കൊന്നശേഷം ഫാര്‍മസിസ്റ്റായ സ്വന്തം സഹോദരനേയും അദ്ദേഹത്തിന്‍റെ ഭാര്യയെയും സംശയത്തിന്‍റെ പേരില്‍ വെടിവച്ചു കൊന്നത്.

സെപ്തംബർ 29നാണ് നാൽപ്പത്താറുകാരനായ ജെഫ്രി ബേൺഹാം എന്നയാളാൾ മേരിലാൻഡിലെ കുംബർലാൻഡിൽ എൺപത്തിമൂന്നുകാരിയായ കുടുംബ സുഹൃത്ത് റെബേക്ക റെയ്നോൾഡ്സിനെ കുത്തിക്കൊന്ന ശേഷം അവരുടെ കാർ മോഷ്ടിച്ച് കടന്ന് കളഞ്ഞത്. തുടർന്ന് സഹോദരനായ ബ്രയാൻ റോബിനറ്റ്, ഭാര്യ കെല്ലി സ്യൂ റോബിനേറ്റ് എന്നിവരേയും വെടിവച്ചു കൊല്ലുകയായിരുന്നു.

വെസ്റ്റ് വിർജീനിയയിലെ ഒരു മോട്ടലിൽ വെച്ചാണ് ജെഫ്രി ബേൺഹാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഫാർമസിസ്റ്റായ റോബിനെറ്റ് കോവിഡ് വാക്സിൻ നൽകി ആളുകളെ കൊല്ലുകയാണ് എന്നാണ് ജെഫ്രിയുടെ ആരോപണം. ‘മൂന്ന് പേരെ കൊല്ലാൻ താന്‍ നിർബന്ധിതനായി’ എന്ന് ഇയാൾ ഒരു അഗ്നിശമനാ സേനാംഗത്തോട് പറയുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രിയും രാഷ്ട്രപതിയും സഞ്ചരിക്കുന്ന എയര്‍ഇന്ത്യ വണ്‍ വിമാനത്തിന്റെ ചുമതലകള്‍ ഇനി വ്യോമസേനയ്ക്ക്

അതേസമയം കൊലപാതക ദിവസം ബേൺഹാമിന്റെ അമ്മയായ എവ്‌ലിൻ ബേൺഹാം, തന്റെ മകന്റെ മാനസിക സ്ഥിരതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പോലീസിനെ വിളിച്ചിരുന്നു. റെബേക്കയുടെ കാറാണ് കൈവശമിരിക്കുന്നത് എന്ന് മകന്‍ പറഞ്ഞത് അമ്മയില്‍ ആശങ്ക ഉളവാക്കുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button