ThiruvananthapuramLatest NewsKeralaNattuvarthaNews

കാറും ബൈക്കും കുട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവം: കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി പോലീസ്

കഴക്കൂട്ടം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ ഇന്നോവ കാര്‍ വെഞ്ഞാറമൂട് ഭാഗത്തുനിന്ന്​ തിരുവനന്തപുരത്തേക്ക് വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: കാറും ബൈക്കും കുട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായി പോലീസ്. കഴക്കൂട്ടം – വെഞ്ഞാറമൂട് ബൈപ്പാസില്‍ കിന്‍ഫ്ര വിഡിയോ പാര്‍ക്കിന് സമീപം ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച്‌ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടത്തിയാതായി പോലീസ് അറിയിച്ചു.

കോതമംഗലം ചെറുവാറ്റൂര്‍ ചിറയ്ക്കല്‍ ഹൗസില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ എന്‍ജിനീയറിങ്ങില്‍ മാനേജറായ എന്‍. ഹരിയുടെയും അധ്യാപികയായ ലുലു കെ. മേനോന്റെയും മകന്‍ നിതിന്‍ സി. ഹരി (21) ആണ് അപകടത്തിൽ മരിച്ചത്.

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി ലൈംഗികമായി പീഡിപ്പിച്ചു:പതിനഞ്ചോളം പേർ മോശമായി പെരുമാറി, പെൺകുട്ടി ആത്മഹത്യ ചെയ്തു

ബൈക്കോടിച്ച സുഹൃത്തും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി പി.എസ്. വിഷ്​ണുവിനെ (22) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ്​ ഇരുവരും. വീട്ടിലേക്ക് പോകുന്ന നിതിനെ ബൈക്കില്‍ തമ്പാനൂർ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിടാന്‍ പോകു​മ്പോഴാണ്​ അപകടം.

ഞായറാഴ്​ച പുലര്‍ച്ച നടന്ന അപകടത്തിൽ കഴക്കൂട്ടം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ ഇന്നോവ കാര്‍ വെഞ്ഞാറമൂട് ഭാഗത്തുനിന്ന്​ തിരുവനന്തപുരത്തേക്ക് വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ നിതിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നോവ കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവര്‍ മദ്യപിച്ചിരുന്നതായും കാറില്‍നിന്ന് മദ്യക്കുപ്പികളും ഗ്ലാസും കണ്ടെത്തിയതായും പോ ലീസ്​ വ്യക്തമാക്കി.ആറ്റിങ്ങള്‍ രജിസ്ട്രേഷനിലുള്ള കാര്‍ കസ്റ്റഡിയിലെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button