Latest NewsNews

ലഖിംപൂരില്‍ കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മുസ്ലിംലീഗ് നേതാക്കള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. ഖുര്‍റം ഉമര്‍, ഡോ. മതീന്‍ ഖാന്‍, വി.കെ ഫൈസല്‍ ബാബു, എം.പി മുഹമ്മദ് കോയ, ഷിബു മീരാന്‍ എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്. ലഖിംപുരില്‍ മരിച്ച മാദ്ധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ വസതിയിലും നേതാക്കള്‍ സന്ദര്‍ശനം നടത്തി.

Read Also : ശബരിമല ചെമ്പോലയടക്കം വിവാദങ്ങളിൽപ്പെട്ട സഹിന്‍ ആന്റണിയെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തി 24 മാനേജ്‌മെന്റ്

ലഖിംപുരില്‍ കര്‍ഷകര്‍ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 12 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി 10.45നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button