Latest NewsNewsIndia

ആഘോഷ വേദികളിൽ ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി: സുരക്ഷ വർധിപ്പിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി : ഉത്സവകാലത്ത് ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ച് പൊലീസ്. കമ്മീഷ്ണർ രാകേഷ് അസ്താനയുടെ നേതൃത്വത്തിൽ നടത്തിയ പൊലീസ് യോഗത്തിലാണ് തീരുമാനം. ഭീകരവിരുദ്ധ നടപടികൾ സ്വീകരിക്കാനും എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ജാഗരൂഗരായി ഇരിക്കണമെന്നും കമ്മീഷ്ണർ പറഞ്ഞു.

തലസ്ഥാന നഗരിയിൽ സാധാരണ ജനങ്ങളെ ഉപയോഗപ്പെടുത്തി ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി തകർക്കണമെന്നും കമ്മീഷ്ണർ പറഞ്ഞു. ഇതിനായി എല്ലാ പ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി എല്ലാ ചെറുതും വലുതുമായ കടകളും, പ്രദേശത്തെ വീടകളും പൊലീസ് പരിശോധിച്ചു വരികയാണ്. സംശയാസ്പദമായ സാഹര്യത്തിൽ കാണുന്നവരെയെല്ലാം പ്രത്യേകം നിരീക്ഷിക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു.

Read Also  :  മാര്‍ക്ക് ജിഹാദ് പരാമര്‍ശം: ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് വി ശിവന്‍കുട്ടി

തലസ്ഥാനത്ത് ഉത്സാഘോഷത്തിന് എത്തുന്നവരുടെ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും പ്രവേശനാനുമതി നൽകുക. ഭീകരാക്രമണം തടയാൻ ആവശ്യമായ എല്ലാ മുൻകരുതലകളും സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button