KannurKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് വാൻ കഞ്ചാവ് വേട്ട: 12 കിലോ കഞ്ചാവുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ

ആന്ധ്രയില്‍ നിന്നും ചെറുകിട വിൽപ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്

കണ്ണൂര്‍: തലശേരിയില്‍ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായില്‍ ടി.എം ജാനിസ് മജീദ് (30), ഏഴുവണ്ടി കുമ്പാടം പോയില്‍ കോളനിയിലെ അന്‍സാര്‍ മുജീബ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആന്ധ്രയില്‍ നിന്നും ചെറുകിട വിൽപ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്. തലശേരി സി.ഐ സനല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എസ്.ഐ അഖില്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ടീം അംഗങ്ങളായ സുജേഷ്, ശ്രീജേഷ്, സി.പി.ഒ മാരായ ലിംനേഷ്, ഷിജു, സുമിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button