ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കാറുകള്‍ അടിച്ചു തകര്‍ത്ത സംഭവം: യുവാവ് അറസ്റ്റില്‍

മോഷ്ടിച്ച സാധനങ്ങള്‍ വിറ്റെന്ന് പ്രതി, പ്രതി ലഹരിക്കടിമയാണെന്ന് സംശയം ഉള്ളതായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ പേ ആന്റ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പൂജപ്പുര സ്വദേശി എബ്രഹാം ആണ് പൊലീസിന്റെ പിടിയിലായത്. പ്രതി ലഹരിക്കടിമയാണെന്ന് സംശയം ഉള്ളതായി പൊലീസ് പറഞ്ഞു. അതേസമയം കാറില്‍ നിന്ന് മോഷ്ടിച്ച എല്ലാ സാധനങ്ങളും വിറ്റതായി പ്രതി സമ്മതിച്ചു.

ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന 19 വാഹനങ്ങളുടെ ഗ്ലാസുകളാണ് പ്രതി തല്ലി തകര്‍ത്തത്. കൂടാതെ വാഹനങ്ങളിലുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചുവാരിയിടുകയായിരുന്നു. കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവ ഊരിയെടുക്കാനും ശ്രമം നടന്നു. മിക്ക വാഹനങ്ങളുടെയും സൈഡ് ഗ്ലാസുകളാണ് തകര്‍ത്തത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അതേസമയം സംഭവം സുരക്ഷാവീഴ്ചയാണെന്ന് കാറുടമകള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button