ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ പേ ആന്റ് പാര്‍ക്കിംഗില്‍ അതിക്രമം: വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു

പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന വാഹനങ്ങളുടെ ഗ്ലാസുകള്‍ തല്ലി തകര്‍ത്ത് വാഹനങ്ങളിലുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ പേ ആന്റ് പാര്‍ക്കിംഗില്‍ അതിക്രമം. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന 19 വാഹനങ്ങളുടെ ഗ്ലാസുകള്‍ അക്രമി അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന വാഹനങ്ങളുടെ ഗ്ലാസുകള്‍ തല്ലി തകര്‍ത്ത് വാഹനങ്ങളിലുണ്ടായിരുന്ന സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. മിക്ക വാഹനങ്ങളുടെയും സൈഡ് ഗ്ലാസുകളാണ് തകര്‍ത്തത്.

സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ വാഹനങ്ങളുടെ ഗ്ലാസുകള്‍ തല്ലിത്തകര്‍ക്കുന്നത് വ്യക്തമാണ്. സംഭവത്തെ തുടര്‍ന്ന് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു കാറില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കാര്‍ തകര്‍ക്കുന്നതിനിടെ അക്രമിക്ക് മുറിവേറ്റിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം സംഭവം സുരക്ഷാവീഴ്ചയാണെന്ന് കാറുടമകള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button