KeralaLatest NewsNews

തക്കാളിക്ക് വില കുതിക്കുന്നു, കാരണമിങ്ങനെ

ബംഗളൂരു: രാജ്യത്ത് തക്കാളിക്ക് വില ഉയരുന്നു. ഏതാനും ദിവസം മുമ്പ് പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ എഴുപതു രൂപ വരെയാണ് വില. വരും ദിവസങ്ങളിലും വില കുതിക്കാനാണ് സാധ്യതയെന്നും നൂറു കടന്നാല്‍ അദ്ഭുതപ്പെടേണ്ടെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള വരവു കുറഞ്ഞതാണ് വില കുതിച്ചുകയറാന്‍ കാരണം. കര്‍ണാടകയില്‍ തന്നെ ബംഗളൂരു ഉള്‍പ്പെടെയുള്ള നഗര മേഖലകളില്‍ കിലോയ്ക്ക് അറുപതു രൂപയാണ് തക്കാളി വില. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഇതു പത്തു രൂപയായിരുന്നു. കേരളത്തില്‍ വില പലയിടത്തും എഴുപത് എത്തിയിട്ടുണ്ട്.

മഴ കനത്തതാണ് തക്കാളി വരവു കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ കാര്‍ഷിക മേഖലകളായ ചിക്കബല്ലാപുര്‍, കോലാര്‍, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളില്‍ മഴ ശക്തമായിരുന്നു. മഴയെ തുടര്‍ന്ന് അന്‍പതു ശതമാനമെങ്കിലും വിളവു കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍നിന്നും തക്കാളിയുടെ വരവില്‍ വന്‍ കുറവു നേരിടുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button