Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 111 കേസുകൾ

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 111 പുതിയ കോവിഡ് കേസുകൾ. 191 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ട്രെയിനിൽ കത്തികാട്ടി കവർച്ച: 20കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ മുഴുവൻ പ്രതികളും അറസ്റ്റിൽ

737,766 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,31,113 പേർ രോഗമുക്തി നേടി. 2,113 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,540 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 300,887 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം: വായിൽ രാസവസ്തു ഒഴിച്ചെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button