Latest NewsKeralaNews

‘ആ കാലുകളിൽ നമസ്ക്കരിക്കാൻ തോന്നി’: കോളജ് കാന്റീനിൽ ചെരിപ്പ് ഊരി വെച്ച് ഭക്ഷണം കഴിച്ച മനുഷ്യനെ കുറിച്ച് കുറിപ്പ്

ഭക്ഷണത്തെ അവഹേളിക്കരുതെന്ന് മാതാപിതാക്കൾ മക്കളോട് പറഞ്ഞുകൊടുക്കാറുണ്ട്. അത്തരത്തിൽ ഭക്ഷണം കഴിക്കുമ്പോൾ കർഷകനോടും മണ്ണിനോടുമുള്ള ആദരം കൊണ്ട് ചെരുപ്പ് ഊരി വച്ച് കഴിക്കുന്ന ഒരു മനുഷ്യന്റെ ചിത്രം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇസ്മയിൽ ഹസൻ എന്ന പേജിൽ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ശ്രദ്ധനേടിയത്. കോളജ് കാന്റീനിൽ തന്റെ മകൻ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കണ്ട ഒരു കാഴ്ചയാണിതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ്:

മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, എന്റെ മോൻ Salman Ismailhassan കൂടി പഠിക്കുന്ന കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം.. അപ്രതീക്ഷിതമായി കോളേജ് കാന്റീനിലെത്തിയ Salman അവിടെ വച്ചു കണ്ട ഇദ്ദേഹത്തെ ശ്രദ്ധിച്ചു. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഒാർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ കാലുകളിലേയ്ക്കു തന്നെയായിരുന്നു അവന്റെ ശ്രദ്ധ. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണവൻ കണ്ടത്. മുഴുവനും കഴിച്ച ശേഷമാണ് അദ്ദേഹം ചെരുപ്പുകൾ ധരിച്ചത്. അപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതും കർഷകനാണെന്നു മനസ്സിലാക്കിയതും. ഭൂമി നൽകിയ ഭക്ഷണം കഴിച്ചപ്പോൾ അദ്ദേഹം ഭൂമിയെയും തന്നെയും ആ ചെരുപ്പുകൾ കൊണ്ട് അകറ്റിയില്ലാ എന്നു കൃത്യമായി ബോദ്ധ്യപ്പെട്ടപ്പോൾ അത് അവനാകെ പുതിയൊരനുഭവവും അത്ഭുതവുമായിരുന്നു.. നമ്മുടെ ഭാരതത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ലാ, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നതെന്നു ബോദ്ധ്യപ്പെടാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലാ!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button