
വയനാട്: ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സ്‌നേഹദാനം ചാരിറ്റബിള്‍ സംഘടനയുടെ പ്രധാന ഭാരവാഹികളായ മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ ഷംഷാദ് (24), ബത്തേരി റഹ്മത്ത്‌നഗര്‍ മേനകത്ത് ഫസല്‍ മഹബൂബ് (23), അമ്പലവയല്‍ ചെമ്മങ്കോട് സൈഫു റഹ്മാന്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
സുല്‍ത്താന്‍ബത്തേരിയില്‍ സെപ്റ്റംബര്‍ 27ന് ആയിരുന്നു സംഭവം. ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ എറണാകുളത്തെ ഹോട്ടലില്‍ എത്തിച്ചായിരുന്നു പീഡനം. ചികിത്സയും ചികിത്സയ്ക്കുള്ള പണവും സംഘടിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം.
കുടിക്കാന്‍ നല്‍കിയ ജ്യൂസില്‍ ഇവര്‍ മായം ചേര്‍ത്ത് യുവതിയെ മയക്കിയായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി പരാതി നല്‍കി. തെളിവെടുപ്പിനുശേഷം പ്രതികളെ ബത്തേരി കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ അന്വേഷണം വിപുലമാക്കി പൊലീസ്.
Post Your Comments