Latest NewsNewsWeirdVideosFunny & Weird

മൃ​ഗശാലയിൽ നിന്ന് പുറത്തു ചാടിയ സന്തോഷം ആഘോഷിച്ച് സീബ്രകൾ: വൈറലായി വീഡിയോ

ന്യൂയോർക്ക്: മൃ​ഗശാല ജീവനക്കാരുടെ കണ്ണു വെട്ടിച്ച് പുറത്തു ചാടി സ്വാതന്ത്ര്യം ആഘോഷിച്ച ആൺ- പെൺ സീബ്രകളുടെ വീഡിയോ വൈറൽ. അമേരിക്കയിലെ ചിക്കാഗോയിലെ പിൻഗ്രീ ഗ്രോവിലുള്ള ഒരു ഫാമിൽ നിന്നാണ് സീബ്രകൾ പുറത്തു ചാടിയത്.

കൃഷിയിടങ്ങളും ഹൈവേകളും കടന്നുള്ള ഇവരുടെ ഓട്ടമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. പൊതു സ്ഥലങ്ങളിലൂടെയുള്ള ഇവരുടെ ഓട്ടം ജനങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെ സംഭവം വൈറലായി മാറുകയും ചെയ്തു.

സീബ്രകൾക്കായി പൊലീസ് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ഒടുവിൽ വിവിധ വാഹനങ്ങളിൽ സ്ഥലത്തെത്തിയ ജീവനക്കാർ സീബ്രകളെ ഓടിച്ചിട്ടു പിടിച്ചാണ് തിരികെ ഫാമിലേക്ക് കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button