Latest NewsNewsInternational

ഇന്ത്യയിലെ യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ തന്ത്രവുമായി പാക് ഭീകരസംഘടനകള്‍

ശ്രീനഗര്‍: ഇന്ത്യയിലെ യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ തന്ത്രവുമായി പാക് ഭീകരസംഘടനകള്‍. തീവ്രവാദ പ്രചാരണത്തിനായി ജെയ്ഷെ മുഹമ്മദ് തെരഞ്ഞെടുത്തിരിക്കുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറിനെയെന്ന് റിപ്പോര്‍ട്ട്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ പ്രസംഗങ്ങള്‍ അടങ്ങിയ ആപ്പാണ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ലഭ്യമാകുന്നത്.

‘അച്ഛീ ബാത്തേന്‍’ (നല്ല കാര്യങ്ങള്‍) എന്ന പേരിലുള്ള ആപ്പാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലോകമാകമാനമുളള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരിക്കുന്നത്. ഇസ്ലാമിക പ്രബോധനങ്ങളാണ് ഈ ആപ്പിലുളളത്. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആപ്പില്‍ ഒരിടത്തും നേരിട്ട് പറയുന്നില്ല. എന്നാല്‍ ഈ പ്രബോധനങ്ങള്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ആപ്പിന് പുറത്ത് വെബ് പേജുകളിലേക്കുളള ലിങ്കും നല്‍കിയിട്ടുണ്ട്. അതില്‍ പുസ്തകങ്ങള്‍, എഴുത്തുകള്‍, ഓഡിയോ സന്ദേശങ്ങള്‍ എന്നിവയുണ്ട്, എല്ലാം മസൂദ് അസറുമായോ അയാളുടെ കൂട്ടാളികളുമായോ ബന്ധമുളളതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് നിരന്തരം ആക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും നടത്തുന്ന സംഘടനയായ ജെയ്ഷെ മുഹമ്മദിനെ 2001 മുതല്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ തീവ്രവാദ സംഘടനയായി കണക്കാക്കുന്നു. വിദേശ തീവ്രവാദ സംഘടനയായി അമേരിക്കയും കണക്കാക്കുന്നു.

2020 ഡിസംബര്‍ നാലിന് ആരംഭിച്ച ആപ്പ് ഇതുവരെ 5000 ലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. പാകിസ്ഥാനില്‍ നിന്നുളള മത പ്രഭാഷകരുടെ പ്രസംഗങ്ങളും ആപ്പിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button