Latest NewsNewsIndia

ദുർഗാപൂജ വേദികള്‍ക്ക് നേരെയുണ്ടായ അക്രമം: അക്രമികളെ ഉടൻ കണ്ടെത്തി നീതി നടപ്പിലാക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

ചിറ്റഗോംഗിലെ കുമിലയില്‍ അടക്കമുള്ള ക്ഷേത്രങ്ങളിലെ ദുര്‍ഗാപൂജ വേദികളിലാണ് അക്രമം ഉണ്ടായത്

ധാക്ക : ബംഗ്ലാദേശിൽ ദുർഗാപൂജ നടത്തിയ ഹിന്ദു ന്യൂനപക്ഷത്തിന് നേരെയുണ്ടായ അക്രമത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും നീതി നടപ്പിലാക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ധാക്കയിലെ ധാക്കേശ്വരി നാഷണല്‍ ടെപിളിലെ ദുര്‍ഗാപൂജയില്‍ സംസാരിക്കവെയാണ് ഷെയ്ഖ് ഹസീന ഇക്കാര്യം പറഞ്ഞത്.

അക്രമ സംഭവങ്ങളിലെ പ്രതികളേക്കുറിച്ചുള്ളള വിവരങ്ങള്‍ ശേഖരിക്കുകയാണ്. പുത്തന്‍ ടെക്നോളജി ഉപയോഗിച്ച് അവരെ കണ്ടെത്തും. ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുന്ന രീതിയില്‍ ഒന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അക്രമസംഭവങ്ങളെക്കുറിച്ച് ഷെയ്ഖ് ഹസീന പറഞ്ഞു.

Read Also  :  വിജയദശമി ആഘോഷത്തിനിടെ ആർ എസ് എസ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം: 3 പേർക്ക് ഗുരുതര പരിക്ക്  

ചിറ്റഗോംഗിലെ കുമിലയില്‍ അടക്കമുള്ള ക്ഷേത്രങ്ങളിലെ ദുര്‍ഗാപൂജ വേദികളിലാണ് അക്രമം ഉണ്ടായത്. അക്രമത്തിൽ നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. 22 ജില്ലകളില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ പാരാമിലിട്ടറിയുടെ സേവനം തേടേണ്ട സാഹചര്യമാണ് ബംഗ്ലാദേശിലുണ്ടായത്. ബുധനാഴ്ചയുണ്ടായ അക്രമ സംഭവങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button