PalakkadKeralaNattuvarthaLatest NewsNews

നിങ്ങളെയൊക്കെ സർവീസിൽ എടുത്തവരെ തല്ലണമെന്ന് പണിക്കർ പറയില്ല കാരണം, ലൂസിഫർ മോഹൻലാൽ:മുൻ ന്യായാധിപനോട് ശ്രീജിത്ത് പണിക്കർ

പണിക്കർ ഒരു സംഭവം ആണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നന്ദി, നിങ്ങളെപ്പോലെയൊരു മോശം സംഭവം ആകാതിരിക്കാൻ പണിക്കർ ശ്രമിക്കും

പാലക്കാട്: സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്യുകയും സർക്കാരിന്റെ വീഴ്ചകളെ തുറന്നു കാട്ടുകയും ചെയ്ത തനിക്കെതിരെ ആരോപണം ഉന്നയിച്ച മുൻ ന്യായാധിപന് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. വിവാദപരവും അതിലോലവുമായ വിഷയങ്ങളിൽ പരസ്യ അഭിപ്രായം അരുതെന്ന ചട്ടം ലംഘിച്ച്, ഒരു ന്യായാധിപന് യോജിക്കാത്ത രീതിയിൽ പ്രവർത്തിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തപ്പെട്ടയാളാണ് തനിക്കെതിരെ വിമർശനം ഉന്നയിച്ചതെന്ന് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

എല്ലാം സുരക്ഷിതമെന്ന് സർക്കാർ ഉറപ്പുനൽകുമ്പോഴും പ്രളയക്കെടുതിയിൽ നാട് നട്ടം തിരിയുന്നെന്ന് പറയുന്ന ന്യായാധിപന് നിങ്ങൾക്ക് സർക്കാരിനെ വിശ്വാസമില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

“നികൃഷ്ടജീവിയായ പണിക്കർക്ക് മുഴുഭ്രാന്തെന്ന് മുൻ ന്യായാധിപൻ.”
ഇടതുമാധ്യമങ്ങളുടെ വാർത്തയാണ്. പരമയോഗ്യനായ ആളാണ് മുൻ ന്യായാധിപൻ.
ഹിന്ദുക്കൾക്കു പാവനമായ ബലിതർപ്പണം, ശബരിമല എന്നീ വിശ്വാസപരമായ വിഷയങ്ങളിൽ വിവാദ അഭിപ്രായം പറഞ്ഞയാൾ. കോടതി വിധികളെ വിലക്ക് മറികടന്ന് രൂക്ഷമായി നിരൂപിച്ചയാൾ. പരാതികളുടെ പേരിൽ ഹൈക്കോടതിയുടെ അന്വേഷണം നേരിട്ടയാൾ. മൂന്നു തവണ ശമ്പളവർദ്ധനവ് തടയപ്പെട്ടയാൾ. ജില്ലാ ജഡ്ജ് അഭിമുഖങ്ങളിൽ ആവർത്തിച്ച് പരാജയപ്പെട്ട ആൾ. വിവാദപരവും അതിലോലവുമായ വിഷയങ്ങളിൽ പരസ്യ അഭിപ്രായം അരുതെന്ന ചട്ടം ലംഘിച്ച്, ഒരു ന്യായാധിപന് യോജിക്കാത്ത രീതിയിൽ പ്രവർത്തിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തപ്പെട്ടയാൾ. ഹൈക്കോടതിയുടെ പിരിച്ചുവിടൽ നടപടിക്ക് വിധേയനായ ആൾ. അവസാന ഊഴത്തിൽ രാജി നൽകിയ ആൾ. ആളിന്റെ സ്വന്തം വാക്കുകളിൽ, ആനുകൂല്യങ്ങൾക്കോ പെൻഷനോ അർഹതയില്ലാത്തയാൾ. ഗംഭീര ചരിത്രം.
യോഗ്യശിരോമണി പറഞ്ഞതെന്തെന്ന് നോക്കാം:

സ്വവർഗാനുരാഗത്തെ ഭയക്കുന്ന മലയാളികളും മലയാള സിനിമയും

[1] “പണിക്കർ ഒരു നികൃഷ്ടജീവി.”
മുമ്പൊരു യോഗ്യൻ താമരശ്ശേരി ബിഷപ്പിനെ വിളിച്ച അതേ വിശേഷണം. അതേ ചിന്താധാര. അതേ സ്കൂൾ.
[2] “പ്രളയക്കെടുതിയിൽ നാട് നട്ടം തിരിയുമ്പോൾ തുടർച്ചയായി ട്രോളുകൾ പോസ്റ്റ് ചെയ്ത് പണിക്കർ പ്രളയം ആഘോഷിക്കുന്നു.”
ഒക്കെ സുരക്ഷിതമെന്ന് സർക്കാർ ഉറപ്പുനൽകുമ്പോഴും നിങ്ങൾ പറയുന്നു, പ്രളയക്കെടുതിയിൽ നാട് നട്ടം തിരിയുന്നെന്ന്. അതെന്തേ, നിങ്ങൾക്ക് സർക്കാരിനെ വിശ്വാസമില്ലേ? അതോ നിങ്ങൾക്ക് വിമർശനമാകാം, പണിക്കർക്ക് പാടില്ലെന്നാണോ? മൂന്നു കൊല്ലത്തിനിടെ മൂന്നാമതും പ്രളയം വന്നപ്പോൾ ജനങ്ങളുടെ ആശങ്കകൾ ഒന്നുതന്നെ. അനുഭവങ്ങളിൽ നിന്ന് നാം എന്തു പഠിച്ചെന്നും, അതൊക്കെ എങ്ങനെ പ്രായോഗികമാക്കിയെന്നും, എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തിയെന്നും സർക്കാരിനോട് ചോദിക്കാൻ പാടില്ലേ? 2018ലേതിനു സമാനമായ സാഹചര്യമെന്ന് ആശങ്കയുണ്ടാകുമ്പോൾ അന്നുണ്ടായ ഡാം ദുരന്തം അവർത്തിക്കുമോയെന്ന് ചോദിക്കാൻ പാടില്ലേ? റൂം ഫോർ ദി റിവർ പദ്ധതി എങ്ങനെ നടപ്പാക്കിയെന്ന് ചോദിക്കാൻ പാടില്ലേ?
പണിക്കരുടെ ട്രോളുകൾ സർക്കാരിനെതിരെയാണ്, സാധാരണക്കാർക്ക് എതിരെയല്ല. തുടർച്ചയായി പോസ്റ്റ് ചെയ്തതാണോ നിങ്ങളുടെ പ്രശ്നം. ഒരു വിഷയം ഇത്രതവണയേ പോസ്റ്റ് ചെയ്യാവൂ എന്ന് ഇന്നാട്ടിൽ നിയമം ഉണ്ടോ? അല്ലെങ്കിൽ, ഇനിമുതൽ എപ്പോഴൊക്കെ പണിക്കർ പോസ്റ്റ് ചെയ്യണമെന്ന് നിങ്ങൾ ഒരു വിധി അങ്ങ് പ്രഖ്യാപിക്കൂ. പണിക്കർ പ്രളയം ആഘോഷിച്ചെന്നാണ് അടുത്ത ആരോപണം. പണിക്കരൊന്നും പ്രളയം ആഘോഷിച്ചിട്ട് ഒരു കാര്യവും ഇല്ല മിസ്റ്റർ. കാരണം, പണിക്കരുടെ വീട്ടിൽ ഷവർ ആണ് ഉള്ളത്; ‘ബക്കറ്റ്’ ഇല്ല.

[3] “പണിക്കർ കമന്റ് ബോക്സ് പൂട്ടി ഭ്രാന്ത് ആഘോഷിക്കുന്നു.”
പണിക്കരുടെ പോസ്റ്റുകളിൽ നൂറുകണക്കിന് കമന്റുകൾ വരാറുണ്ട്. അതൊക്കെ ഇടുന്നത് പണിക്കരുടെ പ്രൊഫൈൽ ഫോളോ ചെയ്യുന്നവരാണ്. ഒരു കോമൺ ഫ്രണ്ട് എങ്കിലും ഉള്ളവർക്ക് കമന്റിടാവുന്നതാണ് അധികം പോസ്റ്റുകളും. ഡെയ്ബ വിശ്വാസികളായ ഫേക്കുകളുടെ തെറിവിളി സ്ഥിരമായതു കൊണ്ടാണ് ചിലർക്ക് കമന്റ് ചെയ്യാൻ സാധിക്കാത്തത്. തെറിപ്പദങ്ങൾ ഉള്ള കമന്റുകൾ ഫേസ്ബുക്ക് ഫിൽറ്റർ ചെയ്ത് മാറ്റുകയും ചെയ്യും. ‘പണിക്കരുടെ കമന്റ് ബോക്സ് അയാളുടെ സൗകര്യമാണ്; താനാരാണ് ചോദിക്കാൻ?’ എന്ന് പണിക്കർക്ക് നിങ്ങളോട് ചോദിക്കാം. നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലെ റിയാക്ഷൻ എണ്ണം പോലും മറച്ചു വച്ചാണ് നിങ്ങൾ പണിക്കരുടെ കേസിൽ വിധി പറയുന്നത് എന്നോർക്കണം. ‘ഭ്രാന്ത്’ ആഘോഷിക്കാനുള്ളതാണ് എന്നാണോ നിങ്ങളുടെ ധാരണ? എങ്കിൽ നിങ്ങളുടെ കാഴ്ച്ചപ്പാട് നിന്ദ്യവും മനുഷ്യത്വ വിരുദ്ധമാണ്. ‘ഭ്രാന്ത്’ ഒരു മാനസിക പ്രശ്നമാണ്. മാനസിക രോഗികൾക്ക് നിയമം പോലും ആനുകൂല്യങ്ങൾ നൽകാറുണ്ട്. എന്നിട്ടും മാനസികരോഗം ആഘോഷിക്കാൻ ഉള്ളതാണെന്ന ചിന്തയുള്ളവർ നീതിന്യായ വ്യവസ്ഥയുടെ പുറത്ത് നിൽക്കുന്നത് തന്നെയാണ് നാടിന് നല്ലത്.

ദുര്‍ഗാപൂജയ്ക്ക് മുന്നില്‍ ഖുറാന്‍ വെച്ചവരുടെ തലവെട്ടണം: വിവാദ പരാമര്‍ശവുമായി അബ്ബാസ് സിദ്ദിഖി

[4] “മുഴുഭ്രാന്തനായ പണിക്കർ പ്രളയത്തെ കുറിച്ചു പറഞ്ഞ് അർമാദിക്കുന്നു.”
വീണ്ടും ഹീനമായ മനുഷ്യത്വ വിരുദ്ധ പരാമർശം. ‘മുഴുഭ്രാന്തൻ’ പ്രളയത്തെക്കുറിച്ചു പറഞ്ഞ് അർമാദിക്കണം എന്നൊരു വിധിയും ഇന്നാട്ടിലില്ല. നിങ്ങൾക്കുള്ളത് മുൻവിധികളാണ്. നിങ്ങൾ കുറ്റപ്പെടുത്തുന്നതൊന്നും പണിക്കരെയല്ല; മാനസികരോഗികളെയാണ്. അവരെ ട്രോളാനും നിന്ദിക്കാനും അപഹസിക്കാനുമാണ് നിങ്ങൾ ശ്രമിക്കുന്നത്.
[5] “ന്യൂസ് റൂമിൽ ക്ഷണിച്ചിരുത്തി പണിക്കരെ സംഭവമാക്കുന്നവരെ ആദ്യം തല്ലണം.”
അപ്പോൾ അതാണ് കാര്യം. പുൽച്ചാടിയുടെ അതേ ആവശ്യം. ചർച്ച ചെയ്യുന്ന വിഷയത്തെ കുറിച്ച് ബോധ്യമുണ്ടെന്ന് ചാനലുകാർക്ക് തോന്നുന്നവരെ അവർ വിളിക്കും. ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഹൈക്കോടതി തീരുമാനിച്ചവരെയൊന്നും ആരും ചർച്ചയിൽ വിളിച്ചുകൊള്ളണമെന്നില്ല. തേക്കാൻ അറിയാത്ത മേസ്തിരിയെ ആരെങ്കിലും പുര വാർക്കാൻ വിളിക്കുമോ? അസൂയപ്പെട്ടിട്ട് കാര്യമില്ല. മുൻപ് പറഞ്ഞതുപോലെ, നമ്മെക്കാൾ കഴിവുള്ളവന് സ്ഥാനക്കയറ്റം കിട്ടുമ്പോൾ, വളർച്ച മുരടിച്ച ബോൺസായി ആയി നിന്ന്, മറ്റുള്ളവരോട് അസൂയ തോന്നുന്നതിലും നല്ലത് നാം സ്വയം ഒരു സംഭവം ആയിമാറാൻ ശ്രമിക്കുന്നതാണ്. പണിക്കർ ഒരു സംഭവം ആണെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നന്ദി; നിങ്ങളെപ്പോലെയൊരു മോശം സംഭവം ആകാതിരിക്കാൻ പണിക്കർ ശ്രമിക്കും.

ഒരു ജഡ്ജ് ആയിരുന്നയാളുടെ മനുഷ്യത്വം ഇത്ര അധഃപതിക്കുമോ? ചാനലുകാരെ തല്ലണം എന്നാണ് നിങ്ങൾ പറയുന്നത്. എന്തൊരു അസഹിഷ്ണുത. നിങ്ങൾക്ക് പൗരാവകാശ ബോധമോ, ജനാധിപത്യ ബോധമോ, ഭരണഘടനാ ബോധമോ അല്പമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത് പറയുമായിരുന്നില്ല. ചാനൽ ചർച്ചയിൽ സർക്കാരിനെ വിമർശിക്കുന്ന ആളെ വിളിച്ചാൽ, വിളിക്കുന്നവരെ ‘ആദ്യം’ തല്ലണമത്രേ. രണ്ടാമത് ആരെ തല്ലണം; പണിക്കരെയോ? നിങ്ങൾ കേരളത്തിലെ കോടതികളിൽ തന്നെയായിരുന്നല്ലോ ജോലി ചെയ്തിരുന്നത്, അല്ലേ? നിങ്ങളെയൊക്കെ സർവീസിൽ എടുത്തവരെ തല്ലണമെന്ന് പണിക്കർ പറയില്ല. കാരണം, ലൂസിഫർ മോഹൻലാൽ.

[6] “മാനസിക വെല്ലുവിളി നേരിടുന്ന തീവ്രവലതുപക്ഷ ജന്തു ഒരു രാഷ്ട്രീയ നിരീക്ഷകൻ അല്ല.” വീണ്ടും പറയുന്നു; നിങ്ങളുടെ വിരോധം പണിക്കരോടല്ല, മനോരോഗികളോടാണ്. മാനസിക വെല്ലുവിളി നേരിടുന്ന അനേകം പേർ സമൂഹത്തിലുണ്ട്. അവരെയൊക്കെ ഇകഴ്ത്തുന്ന രീതിയിലാണ് നിങ്ങളുടെ സംസാരം. എല്ലാവരും ജന്തുക്കളാണ്. മനുഷ്യൻ അല്പം സംസ്കാരമുള്ള ജന്തു എന്നുമാത്രം. പക്ഷെ മാനസിക പ്രശ്നങ്ങൾ ഉള്ളവരോട് വിദ്വേഷം വച്ചുപുലർത്തുന്നവരെ സംസ്കാരമുള്ള ജന്തുവെന്ന് വിളിക്കാൻ കഴിയില്ല. അതിന് നാട്ടിൽ വിളിക്കുന്ന പേര് എഴുതാൻ സംസ്കാരം അനുവദിക്കുന്നില്ല.
തീവ്രവലതുപക്ഷം എന്നാൽ നാത്സിസം, ഫാഷിസം ഒക്കെയാണെന്ന് നിങ്ങൾ അറിയണം. അവർക്കാണ് മനോനിലയിൽ പ്രശ്നമുള്ളവർ മോശക്കാരെന്ന മുൻധാരണയുള്ളത്. അഡോൾഫ് ഹിറ്റ്ലറിന്റെ ജർമ്മനിയിലാണ് മാനസിക രോഗികളെ കൊന്നൊടുക്കാൻ നാലുഘട്ട പദ്ധതി ഉണ്ടാക്കിയത്. അപകടകരമായ ജനിതകം, വംശീയവിഷം ഒക്കെ ഇത്തരക്കാർക്ക് ഉണ്ടെന്നായിരുന്നു അവരുടെ പക്ഷം. തീവ്രവലതുപക്ഷ സമീപനം മനോരോഗികളുടെ കാര്യത്തിൽ കാണിക്കുന്നത് ആരെന്നറിയാൻ നിങ്ങളുടെ പോസ്റ്റ് നിങ്ങൾ തന്നെ വായിക്കുക. കാട്ടിലും നീതിനിർവഹണ സംവിധാനം ഉണ്ടെന്ന കഥകളുണ്ട്. ഉളുപ്പില്ലാത്ത ഒരു കീടം അതിന്റെ ജന്തുവർഗത്തിന്റെ ന്യായാധിപൻ ആകുന്നത് ശരിയാണോ?

ഏത് ഡാം തുറക്കണം: ഡാം തുറക്കല്‍ വിദഗ്ധ സമിതി തീരുമാനിക്കും

[7] “എത്രയോ സാധുക്കളെ പ്രളയം കൊണ്ടുപോയി. ഇവനെ പ്രളയത്തിനും വേണ്ടല്ലോ.”
കള്ളി വെളിച്ചത്തായി! എത്ര കാപട്യം കാണിച്ചാലും നീലക്കുറുക്കൻ കൃത്യസമയത്ത് ഓരിയിടും. നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം എന്താണ്? പണിക്കരെ പ്രളയം കൊണ്ടുപോകുന്നില്ലല്ലോ എന്ന്. അതായത് പ്രളയം പണിക്കരെ കൊണ്ടുപോകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. പണിക്കർക്ക് മരണം സംഭവിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. പ്രളയക്കെടുതിയിൽ നാട് നട്ടം തിരിയുമ്പോൾ സർക്കാരിനെ ട്രോളിയതിനെ പുച്ഛിച്ച നിങ്ങൾ പണിക്കർ മരണപ്പെടാത്തതിൽ ദുഃഖിക്കുന്നു. പ്രളയജലം കൊണ്ടുപോയവരെക്കുറിച്ചല്ല നിങ്ങളുടെ ദുഃഖം; കൊണ്ടുപോകാത്ത പണിക്കരെ കുറിച്ചാണ്. അപ്പോൾ ആരാണ് പ്രളയം ആഘോഷിക്കാനൊരു വഴി നോക്കുന്നത്? നിങ്ങളുടെ തന്നെ ഭാഷയിൽ, ഏത് ‘മുഴുഭ്രാന്തനാണ്’ പ്രളയത്തിൽ ആൾനാശം ഉണ്ടാകണമെന്ന് ആഗ്രഹിച്ച് അർമാദിക്കുന്നത്? നിങ്ങൾ പറയുന്നത് അത്തരക്കാർ മാനസിക വെല്ലുവിളി നേരിടുന്ന തീവ്രനിലപാടുള്ള ജന്തുക്കൾ ആണെന്നാണ്. ആരാണ് ആ നികൃഷ്ടജീവിയെന്ന് ഇതിനോടകം മനസ്സിലായിക്കാണുമെന്ന് കരുതട്ടെ?

[8] “നിരീക്ഷകനുള്ള ഈ നരകത്തിൽ നിന്ന് എന്നെ കരകയറ്റേണമേ.”
നിങ്ങൾ നരകത്തിലാണെന്ന കാര്യത്തിൽ തർക്കമില്ല. മനോരോഗികളെ നിന്ദിക്കുന്ന, ചർച്ചകൾ നടത്തുന്നവരെ തല്ലാൻ ആഗ്രഹിക്കുന്ന, പണിക്കരുടെ മരണം ആഗ്രഹിക്കുന്ന, പ്രളയക്കെടുതിയിൽ അർമാദിക്കുന്ന നിങ്ങൾ നരകത്തിൽ തന്നെയാണ്. ആ നരകത്തിൽ നിന്നും നിങ്ങൾ കരകയറേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്. കരകയറാൻ നിങ്ങൾക്ക് അടിയന്തിരമായി നൽകേണ്ടത് ശിക്ഷയല്ല; അനുകമ്പയും ചികിത്സയും പരിചരണവുമാണ്. നിങ്ങൾ പണിക്കരുടെ മരണം ആഗ്രഹിക്കുമ്പോൾ, പണിക്കർ നിങ്ങൾക്ക് വേഗം സുഖമാകാൻ പ്രാർത്ഥിക്കും. മനുഷ്യത്വരഹിതമായ കാഴ്ച്ചപ്പാടും അറപ്പുളവാക്കുന്ന ഭാഷയും കൈമുതലായ നിങ്ങളുടെ 19 വർഷത്തെ വിധികളുടെ പിന്നിലെ ബോധ്യത്തെ കുറിച്ചോർത്തുള്ള ആശങ്ക അപ്പോഴും ബാക്കിയാണ്.
PS: ആടിന് മറുപടി കൊടുക്കും. എന്നാൽ അതിൽ കയറി അലമ്പുന്ന ആട്ടിൻകാട്ടം പെരുമൊണ്ണയ്ക്ക് മറുപടിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button