Latest NewsKeralaNews

സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും കനക്കും: പതിനൊന്ന് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതല്‍ 24 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

നാളെ കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ ഒഴികെ 11 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ കാസര്‍കോടും കണ്ണൂരും ഒഴികെ 12 ജില്ലകളിലും 22-ന് കാസര്‍കോട് ഒഴികെ 13 ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. അറബിക്കടലിലോ ബംഗാള്‍ ഉള്‍ക്കടലിലോ ന്യൂനമര്‍ദങ്ങളില്ലെങ്കിലും കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലമാണ് മഴ വീണ്ടും ശക്തമാകുന്നത്.

Read Also  :  പേടിക്കാനൊന്നുമില്ല ജാഗ്രത മാത്രം മതി, ഷട്ടറുകള്‍ എപ്പോള്‍ അടയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

ബംഗാളിനും ഒഡീഷയ്ക്കും മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. നാളെ മുതല്‍ അതിശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായേക്കാം. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button