Latest NewsNewsIndiaCrime

മംഗളൂരുവില്‍ ശിവക്ഷേത്രത്തിന് നേരെ അക്രമം: ക്ഷേത്ര കവാടവും വിഗ്രഹങ്ങളും തകര്‍ത്തു, കവര്‍ച്ചാ ശ്രമമെന്ന് പൊലീസ്

പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് സംഭവം കണ്ടത്

ബംഗളൂരു: മംഗളൂരുവില്‍ ശിവക്ഷേത്രത്തിന് നേരെ അക്രമം. ക്ഷേത്രത്തിന്റെ കവാടവും വിഗ്രഹങ്ങളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ കവര്‍ച്ചാ ശ്രമമാണെന്ന് പൊലീസ് പറഞ്ഞു. മംഗളൂരുവില്‍ ബൈക്കംപടി കര്‍ക്കേര മൂലസ്ഥാന ജരന്ധയ ദൈവസ്ഥാനവും നാഗബ്രഹ്മ പീഠവും നന്ദി വിഗ്രഹവും അക്രമികള്‍ നശിപ്പിച്ചു.

Read also : ജമ്മുകാശ്മീരില്‍ ലഷ്‌കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന: ആറുപേര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അക്രമം. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് സംഭവം കണ്ടത്. വിഗ്രഹങ്ങള്‍ തകര്‍ത്തതിനൊപ്പം അലമാര പൊട്ടിച്ച് ക്ഷേത്രത്തിലെ എല്ലാ സാധനങ്ങളും അക്രമികള്‍ എറിഞ്ഞുടച്ചിരുന്നു.

തുടര്‍ന്ന് ഭക്തര്‍ വിവരം ക്ഷേത്ര ഭരണസമിതിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ കവര്‍ച്ചാ ശ്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button