Latest NewsKerala

ദുരന്തങ്ങള്‍ക്ക് പുല്ലുവില: പുതിയ ക്വാറികള്‍ക്ക്​ അനുമതി നല്‍കാന്‍ സർക്കാർ നീക്കം

ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യാ​ല്‍ ആ ​ജി​ല്ല​ക​ളി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ക​ണ്ണി​ല്‍​പൊ​ടി​യി​ടാ​ന്‍ ചു​രു​ങ്ങി​യ സ​മ​യ​ത്തേ​ക്ക് നി​ര്‍​ത്തി​വെ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യാ​റ്.

തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ക്വാ​റി​ക​ളു​ടെ പാ​രി​സ്ഥി​തി​ക ആ​ഘാ​തം സം​ബ​ന്ധി​ച്ച്‌​ ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്ക​വെ റ​വ​ന്യൂ പു​റ​മ്ബോ​ക്ക് ഭൂ​മി​ക​ളി​ല്‍ പു​തി​യ ക്വാ​റി​ക​ള്‍​ക്ക് അ​നു​മ​തി നീ​ക്ക​വു​മാ​യി സ​ര്‍​ക്കാ​ര്‍. ഓ​രോ താ​ലൂ​ക്കി​ലും ആ​ര്‍.​ഡി.​ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്വാ​റി​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്താ​നും ഡി​സം​ബ​റി​നു​ള്ളി​ല്‍ അ​നു​മ​തി ന​ല്‍​കാ​നു​മാ​ണ് നി​ര്‍​ദേ​ശം. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍​ക്ക് ഒ​രു​കാ​ര​ണം ക്വാ​റി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന അ​നി​യ​ന്ത്രി​ത അ​നു​മ​തി​യാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​ക​ള്‍ ച​ര്‍​ച്ച​യാ​കു​മ്പോ​ഴാ​ണ് വീ​ണ്ടും ക്വാ​റി അ​നു​മ​തി​ക്കു​ള്ള നീ​ക്കം പു​റ​ത്താ​കു​ന്ന​ത്.

ഓ​രോ താ​ലൂ​ക്കി​ലും റ​വ​ന്യൂ പു​റ​മ്പോ​ക്കു​ക​ളി​ല്‍ ക്വാ​റി​ക​ള്‍​ക്കാ​യി സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ങ്ങു​ന്ന​ത്. ആ​ര്‍.​ഡി.​ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ ക്വാ​റി​ക​ള്‍​ക്കാ​യി അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​ണ് ലാ​ന്‍​ഡ്​ റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ ജൂ​ലൈ ര​ണ്ടി​ലെ നി​ര്‍​ദേ​ശം.എ​ല്ലാം പ​രി​ശോ​ധി​ച്ചാ​ണ് അ​നു​മ​തി​യെ​ന്നാ​ണ് എ​പ്പോ​ഴും സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യാ​ല്‍ ആ ​ജി​ല്ല​ക​ളി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ക​ണ്ണി​ല്‍​പൊ​ടി​യി​ടാ​ന്‍ ചു​രു​ങ്ങി​യ സ​മ​യ​ത്തേ​ക്ക് നി​ര്‍​ത്തി​വെ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യാ​റ്.

അ​തേ​സ​മ​യം, കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ലെ ക്വാ​റി​ക​ളു​ടെ അ​നു​മ​തി​ക്ക് കൃ​ത്യ​മാ​യ രൂ​പ​രേ​ഖ ഉ​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഹെ​ക്ട​റി​ന് 10 ല​ക്ഷം കു​റ​ഞ്ഞ പാ​ട്ട​ത്തു​ക നി​ശ്ച​യി​ച്ച്‌ ലേ​ലം ന​ട​ത്തി ഡി​സം​ബ​റി​നു​ള്ളി​ല്‍ അ​നു​മ​തി ന​ല്‍​ക​ണം. ഒ​ക്​​ടോ​ബ​ര്‍ 30ന​കം ക്വാ​റി​ക​ള്‍ ഏ​റ്റെ​ടു​ത്ത​വ​രു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട​ണം. നി​ല​വി​ലു​ള്ള ക്വാ​റി​ക​ളി​ല്‍​നി​ന്ന് സീ​നി​യ​റേ​ജ് അ​ട​ക്കം സ​ര്‍​ക്കാ​റി​ലേ​ക്ക് ല​ഭി​ക്കാ​നു​ള്ള കു​ടി​ശ്ശി​ക​ക​ള്‍ ഉ​ട​ന്‍ പി​രി​ച്ചെ​ടു​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. സ്ഥ​ലം ക​ണ്ടെ​ത്തുമ്പോ​ള്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള റെ​ഡ് സോ​ണു​ക​ള്‍, പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ള്‍, വ​നം എ​ന്നി​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

ഉ​യ​രം​കൂ​ടി​യ മേ​ഖ​ല​ക​ളി​ലെ ക്വാ​റി​ക​ള്‍ ജ​ന​വാ​സ​മേ​ഖ​ല​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യാ​ണ്​ ഇ​പ്പോ​ള്‍. 2018 ല്‍ ​മ​ഹാ​പ്ര​ള​യം ഉ​ണ്ടാ​യ​തി​നു​ശേ​ഷ​വും ക്വാ​റി​ക​ള്‍​ക്കെ​തി​രെ വ​ലി​യ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നെ​ങ്കി​ലും തൊ​ട്ട​ടു​ത്ത​വ​ര്‍​ഷം ജ​നു​വ​രി​ക്കു​ശേ​ഷം 223 ക്വാ​റി​ക​ള്‍​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​മെ​ന്ന് ഉ​ത്ത​ര​വു​ക​ളി​ല്‍ പ​റ​യു​മ്പോ​ഴും ഇ​ത് ലം​ഘി​ക്ക​പ്പെ​ടാ​റു​മു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button