ThiruvananthapuramKeralaNattuvarthaLatest NewsNews

കുടുംബത്തിനുള്ളിൽ നടന്ന വിഷയം, അനുപമയുടെ കുട്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതി: മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകയുടെ കുഞ്ഞിനെ പ്രസവിച്ച ഉടൻ തന്നെ മാറ്റിയ സംഭവത്തിൽ കേസന്വേഷണം നടക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അമ്മയ്ക്ക് കുഞ്ഞിനെ നൽകുക എന്നതാണ് അഭികാമ്യമെന്നും അനുപമയുടെ കുട്ടിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഇനി കോടതിയാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

‘സർക്കാരിന് എന്താണ് ചെയ്യാൻ കഴിയുക എന്ന് പരിശോധിക്കും. അസാധാരണമായ ഒരു പരാതി ആണിത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കും. കോടതിയിൽ അനുപമയ്‌ക്ക് അനുകൂലമായ നിലപാട് ആയിരിക്കും സർക്കാർ സ്വീകരിക്കുക. അമ്മയുടെ കണ്ണീരിനു നീതി ലഭിക്കണം. ഒരു കുടുംബത്തിനുള്ളിൽ നടന്ന വിഷയമാണിത് എന്നാണു മനസിലാകുന്നത്. അനുപമയ്‌ക്ക് നീതി ഉറപ്പാക്കുന്ന നടപടി സ്വീകരിക്കും’, മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button