KeralaLatest NewsNews

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി അതിശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാര്‍ജ്ജിച്ചതോടെ സെക്കന്റില്‍ 5650 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ തിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിലും നാളെ പതിനൊന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്.അതിനിടെ സംസ്ഥാനത്ത് തുലാവര്‍ഷം ചൊവ്വാഴ്ച എത്തുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ജലനിരപ്പ് 136.80 അടി പിന്നിട്ടു. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി.

Read Also  :  മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാര്‍ജ്ജിച്ചതോടെ സെക്കന്റില്‍ 5650 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് 2150 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. 142 അടിയാണ് ഡാമിന്റെ അനുവദനീയമായ സംഭരണശേഷി. 138 അടിയില്‍ രണ്ടാം മുന്നറിയിപ്പും 140 അടിയില്‍ ആദ്യ ജാഗ്രത നിര്‍ദേശവും പുറപ്പെടുവിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button