KeralaLatest NewsNews

മുഹമ്മദ്‌ ഷമിയുടെ സോഷ്യൽ മീഡിയയിൽ വാരി വിതറപ്പെടുന്ന വർഗീയ വെറുപ്പ് കാണുമ്പോ മനം പിരട്ടുന്നു: ഹരീഷ് ശിവരാമകൃഷ്ണന്‍

മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന കുറവ് അവര്‍ നികത്തുകയായിരുന്നു.

തിരുവനന്തപുരം: പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ​ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ഇന്ത്യയ്ക്കെതിരെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയായിരുന്നു പാകിസ്ഥാന്റെ ജയം. മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന കുറവ് അവര്‍ നികത്തുകയായിരുന്നു. കളിയിലെ പരാജയത്തിന് പിന്നാലെ ഷമിക്ക് നേരെ ഉണ്ടായ സെെബര്‍ ആക്രമണത്തില്‍ പ്രതികരണവും, അദ്ദേഹത്തിന് പിന്തുണയുമായി നിരവധിപേര്‍ രം​ഗത്തെത്തിയിരുന്നു.

Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മുഹമ്മദ്‌ ഷമി യുടെ സോഷ്യൽ മീഡിയയിൽ വാരി വിതറപ്പെടുന്ന വർഗീയ വെറുപ്പ് കാണുമ്പോ മനം പിരട്ടുന്നു. മുസ്ലിമിന്റെ രാജ്യസ്നേഹവും, ദളിതന്റെ മെറിറ്റും, പെണ്ണിന്റെ സ്വഭാവ ഗുണവും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്നേടത്തോളം കാലം, ഒരു പുരോഗമനവും സാധ്യം ആവില്ല.

shortlink

Post Your Comments


Back to top button