Latest NewsKeralaNews

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാംഘട്ട നിർമ്മാണം നാളെ ആരംഭിക്കും: ആരോഗ്യമന്ത്രി വീണാ ജോർജ്

പത്തനംതിട്ട: കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാംഘട്ട നിർമ്മാണം നാളെ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. ഞായറാഴ്ച്ച മന്ത്രി മെഡിക്കൽ കോളജിൽ രണ്ടാം ഘട്ട നിർമാണം നടത്തുന്ന സ്ഥലം സന്ദർശിച്ചിരുന്നു. നിർവഹണ ഏജൻസിയായ എച്ച്എൽഎൽ ഹൈറ്റ്സ് ഉദ്യോഗസ്ഥരോടും കരാർ കമ്പനി ജീവനക്കാരോടും നിർമാണം സംബന്ധിച്ച വിവരങ്ങൾ ചോദിക്കുകയും ആവശ്യമായ നിർദേശങ്ങൾ നല്കുകയും ചെയ്തിട്ടുണ്ട്.

Read Also: മുഹമ്മദ് ഷമിയെ മെന്റർ ആക്കിയിട്ട് ധോണിയെ ടീമിൽ എടുക്കാൻ പറ്റുമോ സാർ? ഇല്ല അല്ലേ?: വൈറൽ കുറിപ്പ്

കൃത്യമായ ഇടവേളകളിൽ നിർമാണ പ്രവർത്തനങ്ങളുടെ പരിശോധന നടത്തുംമെന്ന് മന്ത്രി അറിയിച്ചു. ‘നാഷണൽ മെഡിക്കൽ കൗൺസിൽ മുമ്പാകെ മെഡിക്കൽ കോളജിന്റെ അപേക്ഷ സമർപ്പിക്കുകയും അത് ഫയലിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ പരിശോധനയും നടന്നിട്ടുണ്ട്. അടുത്ത നീറ്റ് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ എത്തുന്ന കുട്ടികൾക്ക് കോന്നിയിൽ പ്രവേശനം നല്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന കിടത്തി ചികിത്സ പുനരാരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനുള്ള പ്രവർത്തനവും വേഗത്തിൽ മുന്നോട്ടു പോകുന്നുണ്ടെന്ന്’ മന്ത്രി കൂട്ടിച്ചേർത്തു.

Read Also: മദ്യവും ലഹരിയും ഉപയോഗിക്കില്ലെന്ന് സത്യം ചെയ്യണം: കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം ലഭിക്കാന്‍ പുതിയ നിബന്ധനകളുമായി നേതൃത്വം

shortlink

Related Articles

Post Your Comments

Related Articles


Back to top button