CricketLatest NewsIndiaNewsInternationalSports

മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ, ട്വിറ്റർ അക്കൗണ്ടുകൾ പാകിസ്ഥാനികളുടേത്

ഷമിയെ ഐഎസ്ഐ ഏജന്‍റെന്ന് വിളിച്ചധിക്ഷേപിച്ച ട്വിറ്റർ അക്കൗണ്ട് പാകിസ്ഥാനിയുടേത്

ന്യൂഡൽഹി: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ തോൽവി നേരിട്ടതിനു പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി. സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള ഇന്ത്യൻ താരങ്ങൾ ഷമിക്ക് പിന്തുണയുമായി എത്തി. സൈബർ ആക്രമണം വാർത്തായായതോടെ ലോകക്രിക്കറ്റ് താരങ്ങളും ഷമിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. കൂട്ടത്തിൽ പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും ഉണ്ടായിരുന്നു. എന്നാൽ, ഷമിക്ക് നേരെയുണ്ടായ അധിക്ഷേപ ട്രോളുകൾക്ക് പിന്നിൽ പാകിസ്ഥാനാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

മുഹമ്മദ് ഷമിയോട് വിദ്വേഷം പടർത്തുന്ന മിക്ക ഹാൻഡിലുകളും സൂക്ഷ്മമായി പരിശോധിച്ചാൽ അവ പാകിസ്ഥാനിലെ ഉപയോക്താക്കളുടേതാണെന്ന് വ്യക്തമാവുകയാണ്. ഷമിയ്ക്കെതിരെ വന്ന വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മുഴുവന്‍ പാകിസ്ഥാന്‍കാരുടെതാണെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. മതപരമായ അസഹിഷ്ണുത നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് വരുത്തിത്തീർക്കാനും ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുമാണ് ഇത്തരമൊരു ഗൂഢപദ്ധതി ഇവർ പ്ലാൻ ചെയ്തതെന്നാണ് വിശകലനം ചെയ്യുമ്പോൾ മനസിലാകരുന്നത്.

Also Read:ആരെല്ലാമാണ് ഇവിടെ മദ്യപിക്കാറുള്ളതെന്ന് രാഹുൽ: ചോദ്യത്തിന് മുന്നില്‍ പതറി കോൺഗ്രസ് നേതാക്കൾ

ഇന്ത്യയിലെ മുസ്ലിങ്ങളോട് ആഘോഷത്തില്‍ പങ്കാളികളാകാന്‍ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് നടത്തിയ ആഹ്വാനവും മതാടിസ്ഥാനത്തിലുള്ള അസഹിഷ്ണുതയെക്കുറിച്ച് ഇന്ത്യയില്‍ ചര്‍ച്ച ഇളക്കിവിടാനുള്ള പാകിസ്ഥാന്‍റെ ആസൂത്രിത നീക്കമായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കുക എന്നതായിരുന്നു ഇത്തരം ട്വിറ്റർ അക്കൗണ്ടുകളുകൾ ഉണ്ടാക്കിയവരുടെ പദ്ധതി. ഷമിയെ ഐഎസ്ഐ ഏജന്‍റെന്ന് വിശേഷിപ്പിച്ചുള്ള തുടക്കത്തിലെ ട്വീറ്റുകളില്‍ ഒന്ന് ഫൈസിഗ്രാം എന്ന പാകിസ്ഥാന്‍കാരന്‍റെ അക്കൗണ്ടാണ്.

ഷമിയെ ട്രോളുന്ന ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ അധികവും പാകിസ്ഥാന്‍കാരുടേതായിരുന്നു. ഇതില്‍ ചിലതെല്ലാം ഇത്തരം പ്രചാരണങ്ങള്‍ ആസൂത്രണമായി നടത്തുന്ന വിവിധ പരസ്യ ഏജന്‍സികളുടേതായിരുന്നു. അലിതാസ എന്ന അക്കൗണ്ടില്‍ നിന്നും 28 തവണയാണ് ഷമിയ്‌ക്കെതിരെ വിദ്വേഷ കമന്റ് ഉണ്ടായത്. ഈ അക്കൗണ്ടിനെ ഫോളോ ചെയ്യുന്നവരെല്ലാം തന്നെ പാകിസ്ഥാനികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button