Latest NewsNewsIndia

ജമ്മുവിലെ സ്‌കൂളുകളും റോഡുകളും ഇനി മുതൽ വീരമൃത്യു വരിച്ച സൈനികരുടെ പേരിൽ അറിയപ്പെടും

'ആസാദി കാ അമൃത്' മഹോത്സവത്തിന്റെ ഭാഗമായാണ്‌ സ്കൂളുകൾക്കും റോഡുകൾക്കും കെട്ടിടങ്ങൾക്കും വീരമൃത്യു വരിച്ചവരുടെയും മറ്റ് പ്രമുഖരുടെയും പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്

ജമ്മു: ജമ്മുവിലെ സ്‌കൂളുകളും റോഡുകളും ഇനി മുതൽ വീരമൃത്യു വരിച്ച സൈനികരുടെ പേരിൽ അറിയപ്പെടും. ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായാണ്‌ സ്കൂളുകൾക്കും റോഡുകൾക്കും കെട്ടിടങ്ങൾക്കും വീരമൃത്യു വരിച്ചവരുടെയും മറ്റ് പ്രമുഖരുടെയും പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കശ്മീർ ഭരണകൂടം അംഗീകാരം നൽകി.

Also Read: സ്ഥിരമായി പള്ളികളിൽ പോയിരുന്ന സമീര്‍ വാങ്കഡേ മുസ്ലിം വിശ്വാസി: വാങ്കഡേയുടെ വാദങ്ങള്‍ നിഷേധിച്ച് ആദ്യ ഭാര്യാ പിതാവ്ലഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാക്കളായ ഫാറൂഖ് ഖാൻ, രാജീവ് റായ് ഭട്നാഗർ, ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ഡോ. അരുൺ കുമാർ മേത്ത, ലഫ്റ്റനന്റ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നിതീഷ്വർ കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്രഭരണ പ്രദേശത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനുമുള്ള സംഭാവനകൾക്കുള്ള ആദരവും അംഗീകാരവും എന്ന നിലയിലാണ് ജമ്മു കശ്മീരിൽ നിന്നുള്ള വീരമൃത്യു വരിച്ചവരുടെയും മറ്റ് ജീവിച്ചിരിക്കുന്ന പ്രമുഖരുടെയും പേരിൽ പുനർ നാമകരണം ചെയ്യാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button