News

ഓർഫനേജ് കൺട്രോൾ ബോർഡ് ഓഫീസിൽ എൽ ഡി ക്ലാർക്ക് ഒഴിവ് : നവംബർ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ഓർഫനേജ് കൺട്രോൾ ബോർഡ് തിരുവനന്തപുരം ഓഫീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിശ്ചയിച്ചിട്ടുള്ള നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള പ്രസ്തുത തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മേലധികാരി മുഖേന അപേക്ഷ സമർപ്പിക്കാം.

Read Also  :  ടിപ്പു സുല്‍ത്താന്റെ സിംഹാസനം കണ്ട ബെഹ്‌റയ്ക്ക് ഒന്നും മനസിലായില്ലേ, സര്‍ക്കാരിന് മോന്‍സനെ ഭയമാണോയെന്ന് കോടതി

അപേക്ഷ തപാൽ മാർഗം ഡയറക്ടർ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, അഞ്ചാം നില വികാസ്ഭവൻ കോംപ്ലെക്‌സ്, വികാസ്ഭവൻ പി.ഒ, തിരുവനന്തുപുരം, പിൻ കോഡ്: 695033 എന്ന വിലാസത്തിൽ നവംബർ 30-നകം ലഭിക്കണം. ഫോൺ: 0471-2306040. കൂടുതൽ വിവരങ്ങൾക്ക്: www.sjd.kerala.gov.in.

shortlink

Related Articles

Post Your Comments

Related Articles


Back to top button