Latest NewsNewsIndia

മംഗൽസൂത്രയുടെ പരസ്യത്തിൽ മോഡലുകൾ അർധനഗ്നരായി പ്രത്യക്ഷപ്പെട്ടു: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

മുംബയ്: മംഗൽസൂത്രയുടെ പരസ്യത്തിൽ മോഡലുകൾ അർധനഗ്നരായി പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സെലിബ്രിറ്റി ഡിസൈനർ സബ്യസാചിയുടെ മംഗൽസൂത്ര കളക്ഷന്റെ പരസ്യം വിവാദത്തിൽ. വിവാഹചടങ്ങുകളുടെ ഭാഗമായി ഉപയോഗിക്കുന്ന പവിത്രമായ മംഗൽസൂത്രയുടെ പരസ്യത്തിൽ മോഡലുകളെ അർധനഗ്നരായി ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തി എന്നാണ് പ്രധാന ആരോപണം.

പരസ്യത്തിൽ മോഡലുകളായ സ്ത്രീകൾ അല്പവസ്ത്ര ധാരികളായും പുരുഷന്മാർ ഷര്‍ട്ട് ഇടാതെയുമാണ് അഭിനയിച്ചിരിക്കുന്നതെന്നാണ് വിമർശനം. പരസ്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതിന് ശക്തമായ പിന്നാലെ ശക്തമായ പ്രതിഷേധം ഉയരുകയായിരുന്നു. മംഗൽസൂത്ര, നഗ്നതയും വൃത്തികേടും കാണിച്ച് വിൽക്കേണ്ട ഒന്നല്ലെന്നും ഈ പരസ്യത്തിലൂടെ മതവികാരം വൃണപ്പെടുത്തുകയും സംസ്കാരത്തെ അവഹേളിക്കുകയും ചെയ്യുകയാണെന്നുമാണ് വിമർശകർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button