KeralaNews

പ്രൈമറി സ്‌കൂളുകള്‍ തിങ്കളാഴ്ച്ച തുറക്കുന്നതില്‍ സിബിഎസ്ഇ സ്‌കൂള്‍ മാനേജുമെന്റുകള്‍ക്ക് ആശങ്ക

തൃശൂര്‍: പ്രൈമറി സ്‌കൂളുകള്‍ തിങ്കളാഴ്ച്ച തുറക്കുന്നതില്‍ സിബിഎസ്ഇ സ്‌കൂള്‍ മാനേജുമെന്റുകള്‍ക്ക് ആശങ്ക. തൃശൂര്‍ ജില്ലയില്‍ 125 ഓളം സ്‌കൂളുകളാണ് സിബിഎസ്ഇയ്ക്കു കീഴിലുള്ളത്. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന ക്ലാസുകള്‍ തുറന്ന ശേഷം അടുത്ത ഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കാമെന്നാണ് മാനേജുമെന്റുകളുടെ നിലപാട്.

Read Also : കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: മന്ത്രി സജി ചെറിയാനെതിരായ അനുപമയുടെ പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ കമ്മീഷണറുടെ നിർദേശം

ചെറിയ ക്ലാസുകളിലെ കുട്ടികളെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്ലാസുകളിലിരുത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. തിങ്കളാഴ്ച്ച ഉയര്‍ന്ന ക്ലാസുകളിലേക്കു മാത്രം പ്രവേശനം നടത്തിയാല്‍ മതിയെന്നാണ് പൊതുനിലപാട്. പ്ലസ് വണ്‍
, പ്ലസ്ടു, 10 ക്ലാസുകള്‍ തുറന്നാല്‍ മതിയെന്നാണ് തീരുമാനം. അന്തിമ തീരുമാനം അതത് സ്‌കൂളുകള്‍ക്കു കൈക്കൊള്ളാമെന്നും സിബിഎസ്ഇ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button