Devotional

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

ഗണപതിക്ക് ഒരു തവണ പ്രദക്ഷിണമാണ് വിധി.

ഏത് കാര്യമാകട്ടെ, അത് ഗണപതി വന്ദനത്തോടെ തുടങ്ങണം എന്നാണ് പറയാറ്. വിഘ്‌നവിനായകനാണ് ഗണപതി. ഗണപതിയെ വന്ദിച്ചാല്‍ തടസങ്ങള്‍ മാറുമെന്നാണ് വിശ്വാസം. ഏതുകാര്യവും വിഘ്്നം കൂടാതെ നടത്തുന്നതിന് ഗണപതിഭഗവാന്റെ അനുഗ്രഹം ആവശ്യമാണ്. തടസങ്ങള്‍ നീങ്ങാനും ഐശ്വര്യത്തിനും ഗണേശപൂജ ഉത്തമമെന്നും ആചാര്യഅഭിപ്രായം. കേതുവിന്റെ ദശാകാലത്തും കേതു അനിഷ്ടഭാവത്തില്‍ നില്‍ക്കുന്ന സമയത്തും ഗണപതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഉത്തമഫലം നല്‍കും.

ഓം ശ്രീമഹാഗണപതായെ നമ: എന്ന മന്ത്രം ശുദ്ധമനസോടെ ജപിച്ചാല്‍ അത്യുത്തമം.

ഗണപതിക്ക് ഒരു തവണ പ്രദക്ഷിണമാണ് വിധി. ദേവീ സങ്കപ്പത്തില്‍ എന്നപോലെ ഗണേശഭഗവാനും പല ഭാവങ്ങളുണ്ട്. ഇതനുസരിച്ച് പ്രത്യേക മന്ത്രങ്ങളും പൂജാക്രമങ്ങളും വിധിച്ചിട്ടുണ്ട്. പ്രത്യേകം ധ്യാനശ്ലോകങ്ങളും അനുഷ്ഠാനമന്ത്രങ്ങളുമുണ്ടാകും. ഓരോ ഭാവത്തെയും ആരാധിക്കുമ്പോള്‍ പ്രത്യേക ഫലങ്ങളെന്ന് സാരം.

വിഘ്‌നഗണപതി: തടസനിവാരണം

മഹാഗണപതി: അഭീഷ്ടസിദ്ധി

ക്ഷിപ്രഗണപതി: അപ്രതീക്ഷിത തടസങ്ങള്‍ നീങ്ങാന്‍

ബാലഗണപതി: ആഗ്രഹസാഫല്യം

ശക്തിഗണപതി: വശ്യം

ലക്ഷ്മിഗണപതി: ഐശ്വര്യം

ഋണമോചനഗണപതി: കടത്തില്‍ നിന്നും മോചനം

സിദ്ധിഗണപതി: മന്ത്രസിദ്ധി

ഉഛിഷ്ടഗണപതി: വിജയം

വീരഗണപതി: ശത്രുദോഷനിവാരണം

വഴിപാടുകള്‍

ഗണപതിഹോമം, നാളികേരമുടയ്ക്കല്‍. ഏത്തമിടല്‍ ഗണപതിയുടെ ആരാധനാക്രമത്തില്‍ ഏറ്റവും പ്രധാനമാണ്. കറുകയാണ് പ്രിയപുഷ്പം.

പ്രധാന നിവേദ്യങ്ങള്‍

മോദകം, അപ്പം

വ്രതങ്ങള്‍

വിനായകചതുര്‍ത്ഥി ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നത് ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button