Life Style

പുലര്‍ച്ചെ 3 മണി പിശാചുക്കള്‍ ശക്തിപ്രാപിക്കുന്ന സമയമോ? അറിയാം ചില നിഗൂഢതകൾ

യേശുക്രിസ്തു കുരിശുമരണത്തിനു വിധിക്കപ്പെട്ടതു പകല്‍ മൂന്നു മണിക്കാണ്. അതിനു നേര്‍വിപരീതമാണു പുലര്‍ച്ചെ മൂന്നുമണി.

രാത്രി 12 മണിക്കാണ് പ്രേതവും പിശാചും ഭൂമിയില്‍ ഇറങ്ങുന്നതെന്നാണ് പരക്കെയുള്ള വിശ്വാസം. ഈ സമയങ്ങളില്‍ ചിലര്‍ ഞെട്ടി ഉണരാറുണ്ട്. ചിലപ്പോള്‍ അകാരണമായ ഭയം അനുഭവപ്പെട്ടേക്കാം. ചുറ്റും
അന്ധകാരം നിറഞ്ഞ അന്തരീക്ഷത്തില്‍ നിങ്ങളുടെ പിന്നിലൊ അരികിലാരോ നില്‍ക്കുന്നതായി തോന്നിയേക്കാം. പുറത്തു പേരറിയാത്ത പക്ഷികളുടെ കരച്ചിലും കരിയിലയനക്കവും കേട്ട് ഞെട്ടി എണിറ്റു സമയം നോക്കുമ്പോള്‍ പുലര്‍ച്ചെ മൂന്നു മണി. പിന്നെ മനസ് വല്ലാതെ അസ്വസ്ഥമാകും. എന്താണിങ്ങനെ? ഇതു പിശാചിന്റെ സമയം ആണോ..?

എന്തുകൊണ്ടാണു മൂന്ന് മണിക്കു ഞെട്ടിയുണരുമ്പോള്‍ മനസില്‍ അകാരണമായ ഭയം നിറയുന്നത്. എന്തുകൊണ്ടാണു പുലര്‍ച്ചെ മൂന്നു മണി പിശാചുക്കളുടെ സമയമായി കണുന്നത്. ഇതിനു പിന്നില്‍ എന്തെങ്കിലും നിഗൂഢതയുണ്ടോ? ഉണ്ടെന്നും ഇല്ലന്നുമുള്ള രണ്ടു വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ പലപ്പോഴും ഒരു കെട്ടുകഥയുടെ ഭാഗമാണ്. കുട്ടിക്കാലത്തു കേട്ടുവളര്‍ന്ന ചില കഥകളാണു ഇതിനു പിന്നില്‍. ചെറുപ്പം മുതലെ മുന്നു മണി ശരിയല്ല എന്ന ചിന്ത പലരുടെയും മനസില്‍ ഉറച്ചുകഴിഞ്ഞു. യേശുക്രിസ്തു കുരിശുമരണത്തിനു വിധിക്കപ്പെട്ടതു പകല്‍ മൂന്നു മണിക്കാണ്. അതിനു നേര്‍വിപരീതമാണു പുലര്‍ച്ചെ മൂന്നുമണി. അതുകൊണ്ടു തന്നെ ഈ സമയം പിശാചുക്കള്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും വിശ്വാസം.

ആഭിചാരക്രിയകള്‍ക്കു വേണ്ടി തിരഞ്ഞെടുക്കുന്ന സമയമാണു പുലര്‍ച്ചെ മൂന്നു മണി എന്നു മറ്റൊരു വിശ്വാസം. നേരത്തെ ഉറങ്ങുന്നവരുടെ ശരീരം ഏറ്റവും റിലാക്‌സ്ഡായിരിക്കുന്ന സമയമാണിത്. അതുകൊണ്ടു തന്നെ ചെറിയ ശബ്ദം കെട്ടാല്‍പ്പോലും പെട്ടെന്ന് എഴുനേല്‍ക്കും. എന്നാല്‍ ചിലരുടെ വിശ്വാസ പ്രകാരം പ്രര്‍ഥനയ്ക്ക് ഏറ്റവും പറ്റിയ സമയം പുലര്‍ച്ചെ മൂന്നു മണിയാണ്. ഈ സമയം ഏകാഗ്രതയും മനസിന്റെ ഉണര്‍വും ലഭിക്കുമെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. എന്തായാലും പുലര്‍ച്ചെ മൂന്നുമണിയെ ചുറ്റിയുള്ള നിഗുഢതകള്‍ ഇനിയും തുടരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button