KollamLatest NewsKeralaNews

പ്രണയം നിരസിച്ചു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

തൃ​ക്കോ​വി​ൽ​വ​ട്ടം ചേ​രി​ക്കോ​ണം ചി​റ​യി​ൽ വീ​ട്ടി​ൽ അ​ജി​ത്തിനെയാണ് ​ (19) പോലീസ് അറസ്റ്റ് ചെയ്തത്

കണ്ണ​ന​ല്ലൂ​ർ: പ്രണയം നിരസിച്ചതിന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ കൈ​ക്ക് ക​ട​ന്നു പി​ടി​ച്ച് മ​ർ​ദി​ച്ച യു​വാ​വ് പൊ​ലീ​സ്​ പി​ടി​യിലാ​യി. തൃ​ക്കോ​വി​ൽ​വ​ട്ടം ചേ​രി​ക്കോ​ണം ചി​റ​യി​ൽ വീ​ട്ടി​ൽ അ​ജി​ത്തിനെയാണ് ​ (19) പോലീസ് അറസ്റ്റ് ചെയ്തത്. പെ​ൺ​കു​ട്ടിയെ പ്ര​ണ​യാ​ഭ്യ​ർ​ഥ​നയുടെ പേരിൽ പ്രതി പലതവണ ശല്യം ചെയ്തിരുന്നു. ശ​ല്യം ചെ​യ്യ​രു​തെ​ന്ന് താ​ക്കീ​ത് ചെ​യ്തതിന്റെ വി​രോ​ധ​ത്തി​ലാ​ണ് പ്രതി പെൺകുട്ടിയെ ആ​ക്ര​മി​ച്ച​ത്.

Also Read : യു പി പിടിച്ചടക്കാൻ പുതിയ വാഗ്ദാനം, സ്ത്രീകൾക്ക് സൗജന്യ പാചക വാതക സിലിണ്ടറും സൗജന്യ യാത്രയും: പ്രിയങ്ക ഗാന്ധിഇ​യാ​ൾ​ക്കെ​തി​രെ സ്​​ത്രീ​ക​ൾ​ക്കു നേ​രെ​യു​ള​ള അ​തി​ക്ര​മ​ത്തി​നും പോ​ക്സോ പ്ര​കാ​ര​വും കേ​സെ​ടു​ത്തതായി പോലീസ് പറഞ്ഞു. ക​ഴി​ഞ്ഞ 29നായിരുന്നു കേസിനു ആസ്പദമായ സംഭവം. ​പെ​ൺ​കു​ട്ടി​യെ റോ​ഡി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി കൈ​ക്ക് ക​ട​ന്നു​പി​ടി​ച്ച് ക​ര​ണ​ത്ത് അ​ടി​ക്കു​ക​യുമായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്​​ട​ർ യു.​പി. വി​പി​ൻ​കു​മാ​റി​ൻറ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button