Latest NewsNewsInternational

മത ചടങ്ങുകളിൽ ഹലാൽ, കൊഷർ മാംസങ്ങളുടെ കശാപ്പ് നിരോധിച്ച് കോടതി: വിധിക്കെതിരെ ഇസ്ലാമിക- ജൂത സമൂഹങ്ങൾ

പാൻഹെലെനിക് അനിമൽ വെൽഫയർ ആന്റ് എൻവിരോൺമെന്റൽ ഫെഡറേഷൻ നൽകിയ അപേക്ഷയിലാണ് കോടതിയുടെ നടപടി

ഏഥെൻസ് : മതപരിപാടികളിൽ ഹലാൽ, കൊഷർ മാംസങ്ങളുടെ കശാപ്പ് നിരോധിച്ച് ഗ്രീസിലെ പരമോന്നത കോടതിയായ ഹെല്ലെനിക് കൗൺസിൽ ഓഫ് സ്റ്റേറ്റ്. മുസ്ലീം, ജൂത മതവിഭാഗങ്ങളുടെ മത പരിപാടികളിലാണ് ഇത്തരത്തിലുള്ള കശാപ്പ് നടത്താറ്. പാൻഹെലെനിക് അനിമൽ വെൽഫയർ ആന്റ് എൻവിരോൺമെന്റൽ ഫെഡറേഷൻ നൽകിയ അപേക്ഷയിലാണ് കോടതിയുടെ നടപടി.

ഹലാൽ, കൊഷർ കശാപ്പിൽ മൃഗങ്ങളുടെ ബോധം നശിപ്പിക്കാതെയാണ് കൊല്ലാറ്. ഇതിനെതിരെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് സംഘടന കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി വിഷയം ഗൗരവതരമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് കശാപ്പ് നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്. മത ചടങ്ങുകളിൽ മൃഗങ്ങളുടെ ഇറച്ചി ഉപയോഗിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ് അവയെ പരിപാലിക്കുന്നതെന്നും കോടതി പറഞ്ഞു. മൃഗങ്ങളുടെ സംരക്ഷണവും മതപരമായ ആചാരങ്ങളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കാൻ സർക്കാരിനെ ചുമതലപ്പെടുത്തിയ കോടതി കശാപ്പ് ശാലകളുടെ പ്രവർത്തനങ്ങൾ വിലിയിരുത്താനും ആവശ്യപ്പെട്ടു.

Read Also  :  ബക്കറ്റ് എടുത്ത് തെരുവിൽ ഇറങ്ങിയിട്ടോ നാട്ടുകാരെ പിഴിഞ്ഞു പിരിവെടുത്തിട്ടോ അല്ല ജോജു പണമുണ്ടാക്കിയത്: സംവിധായകൻ

അതേസമയം, കോടതി വിധിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്ലാമിക- ജൂത സമൂഹങ്ങൾ. കോടതിയുടെ നടപടി മത സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുന്നതാണെന്നും ഇവർ പറഞ്ഞു.

shortlink

Post Your Comments


Back to top button