Latest NewsKeralaNewsCrime

വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

2019 ഏപ്രില്‍ 23-നായിരുന്നു സംഭവം നടന്നത്

കോട്ടയം : വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. ആലപ്പുഴ രാമങ്കരി സ്വദേശി റോബിന്‍ ജോബി(27) നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. എം.ജി. സര്‍വകലാശാലയുടെ മുന്‍പിലെ സമരപ്പന്തലില്‍ നിന്നായിരുന്നു അറസ്റ്റ്. ഇയാള്‍ ഭീം ആര്‍മി സംഘടനയുടെ സംസ്ഥാന നേതാവാണെന്ന് പോലീസ് പറഞ്ഞു.

Read Also  :  സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റും: മന്ത്രി ജിആര്‍ അനില്‍

2019 ഏപ്രില്‍ 23-നായിരുന്നു സംഭവം നടന്നത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ അടിമാലിയിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചുവെന്നും പിന്നീട് വാഗ്ദാനത്തില്‍നിന്നു പിന്മാറിയെന്നുമാണ് കേസ്. ഇതോടെ യുവതി രാമങ്കരി പോലീസില്‍ പരാതി നല്‍കി.തുടർന്ന് ഒക്ടോബർ ആദ്യം രാമങ്കരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇരുപത്തിയാറാം തീയതിയാണ് കേസ് അടിമാലി പോലീസിന് കൈമാറിയത്. ഇതോടെയാണ് ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button