Latest NewsIndia

പുനീതിന്റെ അപ്രതീക്ഷിത മരണം: നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് ആളുകൾ, പരിഭ്രാന്തിയിൽ ആശുപത്രികളിൽ വൻ തിരക്ക്

ബെംഗളൂരുവിലെ ആശുപത്രികളിലും ഹൃദയാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്

ബെംഗളൂരു: കന്നടനടൻ പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വേർപാടിന് ശേഷം ആശുപത്രികളിൽ ചെക്കപ്പിന് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് പരിശോധന നടത്താൻ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് ജനങ്ങൾ ഒഴുകിയെത്തുന്നുവെന്നാണ് വിവരം. ബെംഗളൂരുവിലെ ആശുപത്രികളിലും ഹൃദയാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്.

പ്രായമായവർ കൂടാതെ ചെറുപ്പക്കാരും ഇത്തരത്തിൽ ഡോക്ടർമാരെ സമീപിച്ച് സംശയനിവാരണം നടത്തുന്നുവെന്നാണ് വിവരം. നെഞ്ച് വേദന അനുഭവപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ആളുകളും ആശുപത്രിയെ സമീപിക്കുന്നതെന്നും ഈ കണക്കിൽ മുമ്പത്തേക്കാളും മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടൻ പുനീത് രാജ്കുമാർ അന്തരിച്ചത്.

അദ്ദേഹത്തിന് 46 വയസ് മാത്രമായിരുന്നു പ്രായം. മരണത്തിന് ശേഷം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയർന്ന് വന്ന പോസ്റ്റുകളും വിലയിരുത്തലുകളും ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് നിഗമനം. തലസ്ഥാനത്തെ ജയദേവ ആശുപത്രിയിൽ ഹൃദയസംബന്ധമായ സംശയങ്ങളും പ്രശ്‌നങ്ങളുമായി 1500 പേരെത്തിയെന്നാണ് കണക്ക്. മൈസൂരുവിൽ ആയിരത്തോളം പേരും ഡോക്ടർമാരെ സമീപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button