AlappuzhaKeralaNattuvarthaLatest NewsNews

മു​സ്​​ലി​മാ​യ നി​ന​ക്ക് അമ്പ​ല​ത്തി​ല്‍ എന്ത് കാര്യം: ക്ഷേ​ത്ര​ ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ യു​വാ​ക്ക​ൾക്ക് പോലീസ് മർദ്ദനം

രാ​ത്രി വൈ​കി​യ​തി​നാ​ല്‍ ന​ട അ​ട​ച്ചെ​ന്ന്​ സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രി​ച്ചു​പോ​കാ​നിറങ്ങി

ചോ​റ്റാ​നി​ക്ക​ര : ചോറ്റാനിക്കരയിൽ ക്ഷേ​ത്ര​​ത്തിലെ​ത്തി​യ യു​വാ​ക്ക​ളെ പോലീസ് മര്‍ദ്ദി​ച്ച​താ​യി പ​രാ​തി. ആ​ലു​വ​യി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്കായുള്ള ​ ഇന്റ്​ര്‍വ്യൂ​വി​നെ​ത്തി​യ സുഹൃത്തുക്കൾക്ക് നേരെയാണ് അതിക്രമം. കോ​ഴി​ക്കോ​ട് പ​ടി​ക്ക​ല്‍ താ​ഴ​ത്ത് ക​ക്കോ​ടി കി​ഴ​ക്കു​മു​റി​യി​ല്‍ മ​നോ​ഹ​ര​ന്റെ മ​ക​ന്‍ പി.​ടി. മി​ഥു​ന്‍, കൊ​ല്ലം എ​ച്ച്‌.​ആന്റ്.​സി കോ​ള​നി ഗാ​ന്ധി​ന​ഗ​ര്‍-17​ല്‍ കെ. ​സെ​യ്താ​ലി എ​ന്നീ യു​വാ​ക്കൾ ചോ​റ്റാ​നി​ക്ക​ര ക്ഷേത്രം കാണാൻ എത്തിയിരുന്നു.

എന്നാൽ രാ​ത്രി വൈ​കി​യ​തി​നാ​ല്‍ ന​ട അ​ട​ച്ചെ​ന്ന്​ സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രി​ച്ചു​പോ​കാ​നിറങ്ങി.ഈ സമയം നൈ​റ്റ് പ​ട്രോ​ളി​ങ്ങി​നാ​യി വ​ന്ന എ​സ്.​ഐ​യും സം​ഘ​വും ഇവരെ ചോ​ദ്യം​ചെ​യ്തു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബ​യോ​ഡേ​റ്റ ന​ല്‍കി​യ​പ്പോ​ള്‍ ‘മു​സ്​​ലി​മാ​യ നി​ന​ക്ക് എ​ന്താ അ​മ്ബ​ല​ത്തി​ല്‍ കാ​ര്യ’​മെ​ന്ന് ചോ​ദി​ച്ച്‌ എ​സ്.​ഐ ബാബു സെ​യ്താ​ലി​യോ​ട് ദേഷ്യപ്പെട്ടതായും എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​സ്.​പി​ക്ക് പ​രാ​തിയിൽ പറയുന്നു.

read also: 28-ആം വയസില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച്‌ ജീവിതത്തില്‍ ഒറ്റയ്ക്കായി, 3 കുഞ്ഞുങ്ങളുമായി പകച്ചുപോയ ജീവിതത്തെക്കുറിച്ചു യുവതി

സെ​യ്താ​ലി​യു​ടെ മു​ഖ​ത്തും നെ​ഞ്ച​ത്തും അ​ടി​ക്കു​ക​യും ഷൂസിട്ട് ന​ടു​വി​ല്‍ ച​വി​ട്ടി പ​രി​ക്കേ​ല്‍പി​ക്കു​ക​യും ചെയ്തുവെന്നും ത​ട​യാ​ന്‍ ശ്ര​മി​ച്ച മി​ഥു​നെ​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തുവെന്ന് പരാതിയില്‍ പറയുന്നു. അ​വ​ശ​നി​ല​യി​ല്‍ റോ​ഡി​ല്‍ക​ണ്ട യു​വാ​ക്ക​ളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button