Latest NewsNewsInternational

ദീപാവലിക്ക് ഹോളി ആശംസകൾ നേർന്ന് പാക് മന്ത്രി: വിമർശനം ഉയർന്നതോടെ ട്വീറ്റ് മുക്കി

ഇസ്ലാമാബാദ്: ദീപാവലിക്ക് ഹോളി ആശംസകൾ നേർന്ന് പുലിവാല് പിടിച്ച് പാകിസ്ഥാൻ മന്ത്രി. പാകിസ്ഥാനിലെ സിന്ധ് മുഖ്യമന്ത്രി സയീദ് മുറാദ് അലി ഷായാണ് സംസ്ഥാനത്തെ ഹിന്ദു വിഭാഗങ്ങൾക്ക് ദീപാവലി ദിനത്തിൽ ഹോളി ആശംസിച്ചത്.

Also Read:കാണാതായിട്ട് രണ്ടാഴ്ചയിലേറെ! ആസ്ട്രേലിയയുടെ നൊമ്പരമായി മാറിയ 4 വയസുകാരിയെ ഒടുവിൽ കണ്ടെത്തി

ട്വിറ്ററിലൂടെയാണ് മന്ത്രി ഹോളി ആശംസിച്ചത്. ആശംസയുടെ സ്ക്രീൻഷോട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഹിന്ദുക്കൾ ധാരാളമുള്ള സിന്ധിലെ മുഖ്യമന്ത്രിയുടെ അറിവില്ലായ്മ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

മന്ത്രിയല്ല, അദ്ദേഹത്തിന്റെ സ്റ്റാഫാണ് ട്വീറ്റ് ചെയ്തതെന്നാണ് മന്ത്രിസഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിശദീകരണം. മന്ത്രിയുടെ സ്റ്റാഫിനും സാമാന്യ ബോധമില്ലേയെന്നും വിമർശകർ ചോദിക്കുന്നു. 8.73 ശതമാനം ഹിന്ദു ജനസംഖ്യയുള്ള സംസ്ഥാനമാണ് സിന്ധ്.

പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയിലെ മന്ത്രിയാണ് സയീദ് മുറാദ് അലി. വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നതോടെ ട്വീറ്റ് പിൻവലിച്ച് വിവാദം ഒഴിവാക്കിയിരിക്കുകയാണ് മന്ത്രി. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button