KeralaLatest NewsNews

ദീപാവലി വിപണിയിൽ ഈ വർഷം റെക്കോർഡ് വിൽപന: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവ് നടത്തിയതിന്റെ സൂചനയെന്ന് വിദഗ്ധർ

ഡൽഹിയിൽ മാത്രം ഈ ബിസിനസ് ഏകദേശം 25,000 കോടി രൂപയായിരുന്നു

മുംബൈ : ഈ വർഷത്തെ ദീപാവലി വ്യാപാരത്തിലുണ്ടായ ഉണർവ്വ് വ്യാപാരികൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. 1.25 ലക്ഷം കോടി രൂപയുടെ ബിസിനസ്സാണ്
ഇ വർഷം നടന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്റെ (സിഎഐടി) അറിയിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ വ്യാപാരമാണിത്.

ഏകദേശം 70 ദശലക്ഷം വ്യാപാരികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് സിഐഎടി. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ദീപാവലി വിപണി മാന്ദ്യത്തിലായിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവ് നടത്തിയതിന്റെ സൂചനയാണ് റെക്കോർഡ് വ്യാപാരം സൂചിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തി.

Read Also  :  നയാപൈസയുടെ ഇളവ് നല്കാത്ത സര്‍ക്കാരിനെ സമരങ്ങള്‍ കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെ സുധാകരന്‍

ഈ വർഷത്തെ ദീപാവലി ഉത്സവത്തിൽ രാജ്യമൊട്ടാകെ ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, ഇത് കഴിഞ്ഞ ദശകത്തിൽ ഇതുവരെ നേടിയിട്ടില്ലാത്ത ഒരു റെക്കോർഡാണ് സിഎഐടി ദേശീയ പ്രസിഡന്റ് ബിസി ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാളും പറഞ്ഞു. ഡൽഹിയിൽ മാത്രം ഈ ബിസിനസ് ഏകദേശം 25,000 കോടി രൂപയായിരുന്നു. ഇത്തവണ ചൈനീസ് ഉൽപ്പന്നങ്ങളൊന്നും വിറ്റിട്ടില്ലെന്നും ഉപഭോക്താക്കൾ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനാണ് പ്രാധാന്യം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button