KozhikodeKeralaNattuvarthaLatest NewsNews

‘67000 രൂപ ഉടൻ തിരിച്ചുതരും, ആരെയും അറിയിക്കരുത്’ : രണ്ട് പേജിൽ ക്ഷമാപണ കുറിപ്പ് എഴുതി വെച്ച് പണം കവർന്ന് കള്ളൻ

സ്വർണം പണയം വെച്ച് എടുത്ത പൈസയാണ് മോഷണം പോയത്

ചങ്ങരംകുളം: വിചിത്രരീതിയിൽ മോഷണം നടത്തി ഒരു കള്ളൻ. രണ്ട് പേജിൽ ക്ഷമാപണ കുറിപ്പ് എഴുതി വെച്ചാണ് കള്ളൻ അലമാരയിൽ നിന്നും പണം കവർന്നത്. കാളാച്ചാൽ കാട്ടിപ്പാടം കൊട്ടിലിങ്ങൽ ഷംസീറിന്‍റെ വീട്ടിൽ നിന്നും 67,000 രൂപയാണ് മോഷണം പോയത്.

കള്ളന്റെ ക്ഷമാപണ കത്ത് വീടിന് മുന്നിൽ നിന്നാണ് ലഭിച്ചത്. ഞാൻ അലമാരയിൽ നിന്നും എടുത്ത 67000 രൂപ ഉടൻ തിരിച്ചു തരുമെന്നും മറ്റാരേയും അറിയിക്കരുതെന്നുമാണ് കത്തിൽ എഴുതിയിരിക്കുന്നത്. താൽകാലിക ബുദ്ധിമുട്ടു കാരണമാണെന്നും സമീപവാസിയാണെന്നും സുഖമില്ലാതെ കിടപ്പിലാണെന്നും കത്തിൽ പറയുന്നുണ്ട്.

Read Also: മുടി നീട്ടിവളർത്തിയത് ചോദ്യംചെയ്തതിനെ തുടർന്ന് സംഘർഷം : യു​വാ​വി​ന് ത​ല​ക്ക് പ​രി​ക്ക്, മൂന്നുപേർ പിടിയിൽ

ടിപ്പർ ലോറി തൊഴിലാളിയാണ് ഷംസീർ. സ്വർണം പണയം വെച്ച് എടുത്ത പൈസയാണ് മോഷണം പോയത്. ഷംസീർ നൽകിയ പരാതിയിൽ ചങ്ങരംകുളം എസ്.ഐ. വിജയന്‍റെ നേതൃത്വത്തിലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button