COVID 19ThiruvananthapuramKeralaNattuvarthaLatest NewsNews

‘ബാക്ക് ടു സ്ക്കൂൾ’: കാർട്ടൂണിലൂടെ കോവിഡ് ആശങ്കയകറ്റി കെഇഎഎൽപി സ്കൂൾ

തിരുവനന്തപുരം: കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാർട്ടൂൺ ക്ലബ്‌ കേരളയുടെ സഹകരണത്തോടെ ഈശ്വരമംഗലം കെ ഇ എ എൽ പി സ്കൂളിൽ കുട്ടികൾക്കായി കാർട്ടൂൺ പ്രദർശനം നടത്തി. കോവിഡിനു ശേഷം രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്കയകറ്റുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനഞ്ചോളം കാർട്ടൂണിസ്റ്റുകളുടെ ഇരുപതോളം സൃഷ്ടികളാണ് സ്കൂളിൽ പ്രദർശിപ്പിച്ചത്. നർമ്മത്തിൽ ചാലിച്ച വരകളിലൂടെ കാര്യങ്ങൾ വിശദീകരിക്കുന്ന ചിത്രങ്ങൾ കുട്ടികളിൽ കൗതുകം ഉണർത്തി. ‘ബാക്ക് ടു സ്ക്കൂൾ’എന്ന പേരിലുള്ള ഈ പ്രദർശനം വിവിധ സ്ക്കൂളുകളിൽ നടത്തും.

വാർഡ് കൗൺസിലർ ശ്രീ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രധാനാധ്യാപിക പത്മശീല സ്വാഗതവും പിടിഎ പ്രസിഡന്റ്‌ ശ്രീമതി ശോഭിത അധ്യക്ഷതയും വഹിച്ചു. അധ്യാപകരായ പ്രശാന്ത്, പ്രജിത്, റഫീഖ്, ഷൈമ, ബബിത, സിന്ധു, രേഷ്മ എന്നിവർ സംസാരിച്ചു രഞ്ജിത്ത് നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button