KeralaLatest NewsNews

ഡിജെ പാര്‍ട്ടി: ഹാര്‍ഡ് ഡിസ്ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചു, ദുരൂഹത..

അപകടത്തിൽ ഡ്രൈവർ മാത്രം രക്ഷപെട്ടിരുന്നു. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്.

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മരിച്ച വാഹനാപകടത്തിനു മുന്‍പ് നടന്ന ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്ക് ഹോട്ടലുകാര്‍ ഒളിപ്പിച്ചു. അപകടത്തിനു പിറ്റേന്നുതന്നെ മാറ്റിയതായി സംശയം. ഹോട്ടലില്‍ വീണ്ടും പൊലീസ് റെയിഡ് നടത്തി.

പാർട്ടി ഹാളിലെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഹോട്ടൽ അധികൃതർ മനപ്പൂർവം മാറ്റിയതായാണ് സംശയം. പാർട്ടി ഹാളിലെ ദൃശ്യങ്ങൾ കണ്ടെത്തുന്നതിനാണ് വീണ്ടും പരിശോധന നടത്തുന്നത്. ഇന്നലേയും പരിശോധന നടത്തിയിരുന്നു. അൻസി കബീർ, റണ്ണറപ്പ് അജ്ഞ ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ്, ഡ്രൈവർ അബ്ദുൾ റഹ്മാൻ എന്നിവരാണ് വാഹത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ മാത്രം രക്ഷപെട്ടിരുന്നു. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്.

Read Also: ആര്‍.എസ്.എസിന്‍റെ ഹിന്ദുരാഷ്ട്രവാദം ബി.ജെ.പി മാനിഫെസ്റ്റോയില്‍ ഇല്ല: മതേതരത്വം ഇന്ത്യയുടെ ആത്മാവാണെന്ന് കത്തോലിക്ക ബാവ

സംഭവത്തിൽ അബ്ദുൾ റഹ്മാനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നാണ് പോലീസ് അറിയിച്ചത്. ഇയാൾക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതുകൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button