Latest NewsNewsInternationalKuwaitGulf

പത്തു വയസുകാരൻ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ: നടപടിയുമായി അധികൃതർ

കുവൈത്ത് സിറ്റി: പത്തു വയസുകാരൻ ഓടിച്ച വാഹനം കസ്റ്റഡിയിലെടുത്ത് ഗതാഗത വകുപ്പ്. കുവൈത്തിലാണ് സംഭവം. കുട്ടി എസ് യു വി കാർ ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്റെ നടപടി. ഗതാഗത വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.

Read Also: വിവാദങ്ങൾ അവസാനിച്ചു: മരയ്ക്കാർ തിയറ്ററുകളിലേയ്ക്ക്

ജഹ്റ ഭാഗത്ത് കൂടിയാണ് കുട്ടി വാഹനമോടിച്ചത്. നിയമ നടപടികൾക്കായി കുട്ടിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതർ അറിയിച്ചു. കുട്ടിയുടെ രക്ഷിതാവിനെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകരുതെന്ന് ഗതാഗത വകുപ്പ് നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിക്കുന്നതിനിടെ പിടിയിലായാൽ ജുവനൈൽ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. ഇതോടൊപ്പം വാഹന ഉടമയായ രക്ഷിതാവിനെതിരെ പിഴ ഉൾപ്പെടെ നിയമനടപടികളും സ്വീകരിക്കും.

Read Also: തന്നെ സംഘി അനുഭാവിയായി മുദ്രകുത്തുന്നു, മോദിക്ക് ഇനിയും ജന്മദിനാശംസകള്‍ നേരും : തീരുമാനത്തില്‍ ഉറച്ച് ശശി തരൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button