ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

നഗരസഭയ്ക്ക് കീഴിലുള്ള സ്ഥാപനത്തിൽ വച്ച് നായകളെ കൂട്ടത്തോടെ വിഷം കൊടുത്തു കൊന്നുവെന്ന് പരാതി

തിരുവനന്തപുരം: നഗരസഭയ്ക്ക് കീഴിലുള്ള സ്ഥാപനത്തിൽ വച്ച് നായകളെ കൂട്ടത്തോടെ വിഷം കൊടുത്തു കൊന്നുവെന്ന് മൃഗസ്‌നേഹി കൂട്ടായമയുടെ പരാതി. നഗരസഭയുടെ കീഴിലെ വന്ധ്യംകരണ കേന്ദ്രത്തില്‍ വച്ചാണ് നായ്ക്കളെ കൊന്നെതെന്നാണ് ആരോപണം ഉയരുന്നത്. പരാതിയെ തുടര്‍ന്ന് മറവുചെയ്ത നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി.

Also Read:പെന്‍ഷന്‍ തുക വായ്​പയിൽ വകയിരുത്തി : വയോധികയുടെ പരാതിയിൽ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

തിരുവല്ലം വണ്ടിത്തടത്ത് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ എ ബി സി സെന്ററിനെതിരെയുള്ള പരാതിയിലാണ് കോടതി ഉത്തരവനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചത്. പരിശോധനയില്‍ നായ്ക്കള്‍ ചത്തത് വിഷാംശം മൂലമാണെങ്കില്‍ വന്ധ്യംകരണം സെന്ററിലെ ഡോക്ടര്‍മാര്‍ക്കെതിരെ അറസ്റ്റുള്‍പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം.

നെയ്യാറ്റിന്‍കര കോടതിയുടെ കോടതി ഉത്തരവ് അനുസരിച്ച്‌ മറവുചെയ്യപ്പെട്ട 10 നായ്ക്കളുടെ ജഡമാണ് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button