ഡൽഹി: ഇന്ത്യയുടെ കൊവാക്സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകി ഹോങ്കോംഗും വിയറ്റ്നാമും. കഴിഞ്ഞ ദിവസം ബ്രിട്ടനും കൊവാക്സിന് അംഗീകാരം നല്കിയിരുന്നു. ഈ മാസം 22 മുതൽ രണ്ട് ഡോസ് വാക്സിനുമെടുത്ത് രാജ്യത്തേക്ക് വരുന്നവർക്ക് ഇനി ക്വാറന്റൈൻ വേണ്ടെന്ന് ബ്രിട്ടൺ അറിയിച്ചു.
ഇന്ത്യയുടെ കൊവീഷീൽഡ്, കൊവാക്സിൻ എന്നിവ 96 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളുടെ പട്ടിക കൊവിൻ പോർട്ടലിൽ കാണാനാകുമെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. കൊവിൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്ത കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാവും. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്കും നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിയറ്റ്നാമിൽ 9 കൊവിഡ് വാക്സിനുകൾക്കും ഹോങ്കോങിൽ കൊവാക്സിൻ ഉൾപ്പടെ 14 വാക്സിനുകൾക്കുമാണ കഴിഞ്ഞ ദിവസങ്ങളിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.
Post Your Comments