Latest NewsNewsInternational

ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗ്ഗക്കാരനായ അവസാന പ്രസിഡന്റ് അന്തരിച്ചു

അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗ്ഗക്കാരനായ അവസാന പ്രസിഡന്റ് എഫ് ഡബ്ല്യു ക്ലെർക്ക് അന്തരിച്ചു. ദക്ഷിണാഫ്രിക്കയിൽ വർണ്ണ വിവേചനം അവസാനിപ്പിച്ച കാലത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം. നെൽസൺ മണ്ടേലയെ ജയിൽ മോചിതനാക്കി ജനാധിപത്യത്തിന്റെ പാത വെട്ടിത്തുറന്ന പ്രസിഡന്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

Also Read:‘ചൈനീസ് നേതാക്കൾക്ക് വ്യത്യസ്ത സംസ്കാരങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവില്ല‘: ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ദലൈ ലാമ

വെളുത്ത വർഗ്ഗക്കാരുടെ ഭരണത്തിൽ നിന്നുമുള്ള അത്ഭുതകരമായ മാറ്റം സാധ്യമാക്കിയതിന് 1993ൽ നെൽസൺ മണ്ടേലയോടൊപ്പം അദ്ദേഹം സമാധാനത്തിനുള്ള നോബൽ പുരസ്കാരം പങ്കുവെച്ചു. 85 വയസ്സുകാരനായ അദ്ദേഹം അർബുദ രോഗബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു. ഭാര്യ എലീറ്റക്കും മക്കളായ ജാനും സൂസനും കൊച്ചുമക്കൾക്കുമൊപ്പം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button