Latest NewsIndiaNews

കനത്ത മഴയിൽ ചെന്നൈയിൽ വെള്ളക്കെട്ട്: വലഞ്ഞ് ജനം

ചെന്നൈ : തമിഴ്നാട്ടിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയിൽ പലയിടങ്ങളിലും വെള്ളക്കെട്ടുകളാണ്. ഈ സാഹചര്യത്തിൽ
അപകടസാധ്യത കൂടുതലാണെന്നും ജനങ്ങൾ കഴിവതും പുറത്തിറങ്ങരുതെന്നും ഭരണകൂടം നിർദ്ദേശം നൽകി. ബൈക്ക് യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്.

സംസ്ഥാനത്തെ 16 ജില്ലകളിൽ ഇന്ന് അവധിയാണ്. ചെന്നൈയിലെ 11 സബ് വേകൾ അടച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിൻ, വിമാന സർവീസുകൾ വൈകി. തിരദേശ ജില്ലകളിൽ വ്യാപകമായി കൃഷി നാശമുണ്ടായി. കടലൂർ ജില്ലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.

Read Also  :  “മലാലയുടെ വിവാഹം നിലപാടുകളിൽ വെള്ളം ചേർക്കൽ“: രൂക്ഷവിമർശനവുമായി തസ്ലീമ നസ്രീൻ

അതേസമയം, ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദം നാളെ പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരം തൊടും. പുതുച്ചേരിയിലും ജാഗ്രതാ നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button